Melilullerishaleme

മേലിലുള്ള യെരൂശലേമേ

Jeevadhara

Songs 2005
Malayalam
മേലിലുള്ളേറുശലേമെ കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേർക്കണെ നിൻ കൈകളിൽ
നാഥാ ലളിത കൃപയുടെ വർഷമനുദിനമനുഭവിപ്പ-
                                            തിന്നരുളണേ
സഭയാകുമീ പുഷ്പമാം സാധുപൈതലിൽ
നിന്റെ പാലനമല്ലാതെയെന്തീ പൈതലിൻ
 
ഹാ! കാലങ്ങൾക്കിടയിൽ നീ ആകുലനായ് കിടന്നാലും
നാകനാഥൻ കടാക്ഷിക്കും നിന്റെ മേൽ
കാന്തൻ പ്രേമരസമതു ഭവതിയുടെ മനമാശു
                                       തന്നിലൊഴിക്കവെ
പരമാത്മ ചൈതന്യം ലഭിക്കും ആകയാൽ
നീയും വാനലോകെ പറന്നേറും പ്രാവുപോൽ
 
ബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ-നീ
മേലുലകം കടക്കുന്ന കാഴ്ചയെ-പോരാ
കനകമണിവൊരുഗണിക സുരരോടു
സഹിതമൊഴിയിലാണിടും-തവ
ബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-
 
ആയിരമായിരം കോടി വാനഗോളങ്ങളെത്താണ്ടി
പോയിടും നിൻ മാർഗ്ഗമൂഹിക്കാവതോ
കാണും ഗഗനതലമതു മനുജഗണനയു
മതിശയിച്ചുയരും വിധൗ തവ ഭാഗ്യമഹിമയെ
                                      വാഴ്ത്താനാവതോ
സൗഖ്യം ലേശമെങ്കിലുമുരപ്പാൻ നാവിതോ
 
വെൺമയും ചുവപ്പു പച്ച മഞ്ഞ നീലം ധൂമ്രമെന്നീ
വർണ്ണഭേദങ്ങളാൽ നിഴൽ നൽകിയ-ജ്യോതിർ  
മണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവ
 
മണ്ഡനമായ് തന്നു നിനക്കംബികേ!വാനം
നിന്നെയുപചരിച്ചീടും ധാർമ്മികെ!
 
ഹാ! മണവറയ്ക്കടുത്തു നീയണയും സമയത്തു
ശ്രീ മഹാരാജ്ഞിയേ! നിന്നെ കാണുവാൻ
സ്വർഗ്ഗ കാമിനീ ഗണമമിതകുതുകമോടാദരാലരികേ വരും
തവ കൈകളെ കാന്തൻ പിടിക്കും മോദവാൻ
നിത്യ സ്നേഹഭവനത്തിനുള്ളിൽ പൂകുവാൻ
 
നിൻമുഖത്തു നിന്നു തൂകും നൻമധുപുരത്തിലംബേ!
മുങ്ങിലയിക്കുന്നു ദിവ്യജ്ഞാനികൾ നിന്റെ
നന്മൊഴിക്കരികണയുവതിനൊരു നവ്യമായ
                                  സയൻസുമില്ലതു
സമ്മതിക്കുന്നജ്ഞരല്ലാപ്രാണികൾ-തെല്ലു-
മുണ്മയറിയുന്നതില്ലേ മാനികൾ
 
നിൻമഹിമയോതുവതിന്നിന്നരന്നു സാദ്ധ്യമല്ലേ
പൊന്നുപുതുവാനഭൂമി വന്നിടും അതേ
മണ്ണിൽ വീണു മറഞ്ഞുപോയവർ പിന്നെയും
                                    പുതുതാമുടൽ
ധരിച്ചുന്നതജീവനെയാണ്ടു നിന്നീടും-നാളിൽ
നിന്നിലടിയൻ ലയിച്ചു ചേർന്നിടും
 
സത്യമാതാവായെനിക്കിങ്ങുത്തമേ! നീ മാത്രമല്ലോ
നിത്യനേശുക്രിസ്തു രാജനെന്നുമെ
സർവ്വ ദൂഃഖവും നിജ തൃക്കടാക്ഷമതൊന്നുകൊണ്ട
                                       കലത്തകറ്റിടും
ഉൾക്കനിവേറും പിതാവാണെന്നുമേ-
മമ സ്വർഗ്ഗ പിതാവിന്റെ നാമം ധന്യമേ