Doore Vanil

ദൂരെ വാനിൽ

Jeevadhara

Songs 2005
Malayalam
ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നുഞാൻ 
പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാൻ  2
ഇന്നലെ ഞാനൊന്നുമല്ലീ മണ്ണിലെന്റെ പ്രിയരെ -2
എങ്കിലും കരുതി എന്നെ കണ്മണിപോൽ കാത്തവൻ -2
                                        ദൂരെ വാനിൽ -1
കഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീ ഭൂമിയിൽ 
എത്രയോ കൊടിയ ദുഷ്ട വൈരിയുണ്ടീ യാത്രയിൽ  2

ഭയമില്ല തെല്ലുമതിൽ പതറുകില്ല ഞാനിനി -2
പ്രിയനോടു ചേരുവാൻ പറന്നുയരും വാനതിൽ -2
                                        ദൂരെ വാനിൽ -1
വയൽ പൂ പോലെ വാടും ജീവിതമോ നശ്വരം 
മദ്ധ്യവാനിൽ പ്രിയൻ        കൂടെ വാഴുവതോ ശാശ്വതം  2

അന്നു കോടാകോടിഗണം തേജസ്സിലെൻ കാന്തനെ -2
കണ്ടു നിത്യവാസക്കാലം സ്ത്രോത്രഗാനം പാടിടും -2
                                                
                                         ദൂരെ വാനിൽ -2
                                         ഇന്നലെ -2
                                         എങ്കിലും -2
                                         ദൂരെ വാനിൽ -1