Zeon Manalanae

സീയോൻ മണാളനേ

Jeevadhara

Songs 2005
Malayalam
സീയോൻ മണാളനെ! ശാലേമിൻ പ്രിയനേ! -2
നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ
എന്നെത്തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽ  
വന്നു വാഴുവാൻ. 2                            
                                 സീയോൻ…
കണ്ണുനീർ നിറഞ്ഞ ലോകത്തിൽ നിന്നു ഞാൻ  
പോയ് മറയുമെ - പോയ് മറയുമെ​​​  2
കണ്ണിമയ്ക്കും നൊടി നേരത്തിൽ
ചേരുമെ വിൺപുരിയതിൽ…​​​​  2
                                 സീയോൻ……
സഭയാം കാന്തയെ വേൾക്കുന്ന നേരത്തു
എന്താനന്ദമെ- എന്താനന്ദമെ 2
പ്രിയന്റെ മാർവ്വിൽ ഞാൻ ചാരും സമയത്ത്
പരമാനന്ദമെ. 2
                                   സീയോൻ……
കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ. 2      
ആ മഹാസന്തോഷ ശോഭന നാളതിൽ
ഞാനും കാണുമെ ......  2                     
                                 സീയോൻ……
പരനെ നിൻ വരവേതുനേരത്തെ-
ന്നറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ  2  
അനുനിമിഷവും അതികുതുകമായ്
നോക്കിപ്പാർക്കുന്നേ ​​​2​       
                                സീയോൻ…