Sthotragaanangal Paadi

സ്തോത്രഗാനങ്ങൾ പാടി

Jeevadhara

Songs 2005
Malayalam
സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തീടുമെ
എല്ലാ നാളിലും എൻ ജീവിതത്തിൽ. 2         
                
നിന്റെ ദയ എൻ പ്രാണനെ കാത്തു കൊണ്ടതാൽ-2
എന്റെ അധരം നിന്നെ കീർത്തിക്കുമേ         -2
എന്റെ ജീവ കാലമെല്ലാം പുതു ഗാനത്താൽ
അതുല്ല്യ നാമത്തെ സ്തുതിച്ചിടുമെ. 2                             
                             സ്തോത്രഗാനങ്ങൾ....1
നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം-2
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും-2
നിന്നിലല്ലയോ നിത്യ ജീവ ഉറവ
ജീവവഴിയും നീ മാത്രമല്ലോ. 2                                     
                               സ്തോത്രഗാനങ്ങൾ....1
നിന്റെ വലങ്കൈ എന്നെ താങ്ങി നടത്തും         -2
എന്റെ കാലുകൾ തെല്ലും ഇടറിടാതെ                 -2
എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിന്റെ വഴിയിൽ ഞാൻ നടക്കുവാനായ്. 2      
                               സ്തോത്രഗാനങ്ങൾ....1