Prapanchamaakae

പ്രപഞ്ചമാകെ

Jeevadhara

Songs 2005
Malayalam
പ്രപഞ്ചമാകെ തഴുകിയുണർത്താൻ 2
അണയൂ പാവന ചൈതന്യമേ
ഈ ബലിവേദിയിൽ ആശാനാളം
പകരു കരുണാ സാഗരമേ  
 
 
ആനന്ദം നിറയും മിഴികളിൽ
            ആശാദീപം തെളിയുന്നു
ആത്മാവിൽ സ്നേഹത്തിൻ നറു
          മലരുകളെന്നും വിരിയുന്നു
ഒരു മനമോടൊന്നായ് അണയുന്നു...
                            ഓ...ഓ...
ആരാധന ഗീതം പാടുന്നു
 
                     പ്രപഞ്ചമാകെ...
 
ലോകത്തിൻ മോഹമുയർത്തും
സ്വപ്നത്തിൻ ഗോപുരമെല്ലാം
ഒന്നൊന്നായ് മണ്ണിൽ തകരുമ്പോൾ
മനതാരിൽ നൊമ്പരമേറുമ്പോൾ
ശാശ്വതമാം മോദം പകരും
             പ്രത്യാശാനാദവുമായ്
തിരുനാഥൻ ചാരത്തുണ്ടല്ലോ
     ഒരുനാളും പിരിയാത്തവനല്ലോ
 
           ആനന്ദം...പ്രപഞ്ചമാകെ...
 
സാന്ത്വനമായ് മുന്നിൽ കരുതും
       സ്നേഹത്തിൻ കണ്ണികളെല്ലാം
ഓരോന്നായ് മഹിയിൽ
                      കൊഴിയുമ്പോൾ
ശൂന്യതയാൽ ഉള്ളം പിടയുമ്പോൾ
സ്നേഹിതനായ് ജീവൻ വെടിയും
      ദൈവസുതൻ മിശിഹാനാഥൻ
സാന്ത്വനമേകാനായ് വരുമല്ലോ
 
    ആത്മാവിൽ സൗഖ്യം തരുമല്ലോ
           ആനന്ദം...പ്രപഞ്ചമാകെ...
               ഈ ബലി...ആനന്ദം...