Yeshuve Pole Aakuvan

യേശുവെപ്പോലെ ആകുവാൻ

Jeevadhara

KalvaryGeethangal 2025
Malayalam
യേശുവെപ്പോലെ ആകുവാൻ
യേശുവിൻ വാക്കു കാക്കുവാൻ
യേശുവെ നോക്കി ജീവിപ്പാൻ
ഇവയെ കാംക്ഷിക്കുന്നു ഞാൻ

ഉറപ്പിക്കെന്നെ  എൻ നാഥാ! 
നിറയ്ക്ക എന്നെ ശുദ്ധാത്മാ!
ക്രിസ്തുവിൻ മഹത്വത്താലെ ഞാൻ
മുറ്റും നിറഞ്ഞു ശോഭിപ്പാൻ

പ്രാർത്ഥനയാൽ എപ്പോഴും ഞാൻ
ജാഗരിച്ചു  പോരാടുവാൻ
നിന്റെ സഹായം നൽകുക 
എന്റെ മഹാപുരോഹിതാ! (2)

ഉറപ്പിക്കെന്നെ…, ക്രിസ്തുവിൻ… (2)

ഭീരുത്വത്താൽ അനേകരും
തീരെ പിന്‍മാറി ഖേദിക്കും
ധൈര്യം നല്കുകേശുവേ
വീരനാം സാക്ഷി ആക്കുക (2)

ഉറപ്പിക്കെന്നെ…, ക്രിസ്തുവിൻ… (2)

കഷ്ടതയിലും പാടുവാൻ
നഷ്ടമതിൽ കൊണ്ടാടുവാൻ
ശക്തിയരുളുക നാഥനേ!
ഭക്തിയിൽ പൂർണ്ണനാക്കുക

ഉറപ്പിക്കെന്നെ…, ക്രിസ്തുവിൻ… (2)

യേശുവിൻ കൂടെ താഴുവാൻ 
യേശുവിൻ കൂടെ വാഴുവാൻ
യേശുവിൽ നിത്യം ചേരുവാൻ
ഇവയെ കാംക്ഷിക്കുന്നു ഞാൻ (2)

ഉറപ്പിക്കെന്നെ…, ക്രിസ്തുവിൻ… (2)