Vaadipokathe Maname

വാടിപ്പോകാതെ മനമേ

Jeevadhara

KalvaryGeethangal 2025
Malayalam
വാടി പോകാതെ മനമേ
വാടി പോകാതെ മനമേ
വാടി പോകാതെ – (2)
ഈ മരുവിൻ ചൂടിനാൽ നീ
വാടി പോകാതെ മനമേ
വാടി പോകാതെ
വാടി പോകാതെ… (1)

സ്വന്തമകനെ ആദരിക്കാതെ നമുക്കുവേണ്ടി ഏല്പിച്ചവൻ
നമുക്കു ദോഷം ചെയ്തിടുമോ, വാടി പോകാതെ
എലിയാവിനു കാക്കയാലെ അപ്പം കൊടുത്ത യേശുനാഥൻ
ഇന്നും നമുക്കായി കരുതുന്നതിനാൽ വാടി പോകാതെ
വാടി പോകാതെ… (1)

മരുഭൂ യാത്രയിൽ യിസ്രായേൽ മക്കൾക്ക്
മന്നയും വെള്ളവും കൊടുത്ത നാഥൻ
ഇന്നും നമുക്കായി ജീവിക്കുന്നതാൽ വാടി പോകാതെ…
ഉറ്റവർ കൈവിട്ട ഹാഗാറിൻ മകന് മരുവിൽ ഉറവ തുറന്ന കർത്തൻ
നമുക്കും പുതിയ വഴി തുറന്നു തന്നിടും വാടി പോകാതെ…
വാടി പോകാതെ… (1)

തീച്ചൂള മദ്ധ്യത്തിൽ എരിഞ്ഞെന്നാലും
പടകുലഞ്ഞു വലഞ്ഞെന്നാലും
നാലാമനായവൻ വെളിപ്പെടുമേ വാടി പോകാതെ
കണ്ണുനീർ ഇല്ലാത്ത വീട് ഒരുക്കി തന്റെ മക്കളെ തന്നോട് ചേർക്കുവാൻ
എത്രയും വേഗം യേശു വന്നിടും വാടി പോകാതെ…
വാടി പോകാതെ… (2)
ഈ മരു… (1), വാടി പോകാതെ… (1)