Yakkobin Vallabante

യാക്കോബിൻ വല്ലഭന്റെ

Jeevadhara

Songs 2003
Malayalam
യാക്കോബിൻ വല്ലഭന്റെ ഭുജബലത്താൽ
വിടുതലുണ്ട്  വിടുതലുണ്ട്. 2
ശാലേമിൻ രാജനാം യേശുവിങ്കൽ
വീണ്ടെടുപ്പുള്ളതിനാൽ. 2                                    
                                   യാക്കോ…2
മരണത്തിൻ പാശങ്ങൾ ചുറ്റിയാലും  
പാതാളവേദനകൾ ഞെരുക്കിയാലും. 2
മരണത്തിൻ  ഭീകര താഴ്വരയിൽ
ബലമുള്ള ഭുജത്താൽ താങ്ങിടും താൻ                                      
                                   യാക്കോ…2
അനർത്ഥങ്ങൾ അസംഖ്യമായ് ഏറിയാലും  
പ്രതികൂലത്താൽ മനം നീറിയാലും. 2
അകൃത്യങ്ങൾ ക്ഷമിച്ച - എന്നാത്മനാഥൻ  
അതിലെല്ലാം ജയം തരും - ഭുജബലത്താൽ                                      
                                   യാക്കോ…2
ശത്രുസൈന്യം പാളയമിറങ്ങിയാലും
അന്ധകാരശക്തികൾ പെരുകിയാലും. 2
ക്രിസ്തുവാം പാറമേൽ ഉറച്ചു നിൽപ്പാൻ    
ജയത്തിൻ കൊടി വീണ്ടും - ഉയർത്തിടാമെ    
                                 യാക്കോ…2,        
                                 ശാലേമിൻ..2,  യാക്കോ…2