Swarggaraajya Niroopanamen

സ്വർഗ്ഗരാജ്യ നിരൂപണമെൻ

Jeevadhara

KalvaryGeethangal 2025
Malayalam
സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹൃദയവാഞ്ഛയം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം (2)

അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം  (2)

എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു; (2)
അങ്ങു...2

വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത  ആനന്ദം ഹാ! എത്ര വാഞ്ഛിതം; (2)
അങ്ങു...2

ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ 
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ (2)
അങ്ങു...4