Rathriyillula Ninte Karuthalinum
രാത്രിയിലുള്ള നിന്റെ കരുതലിനും
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
രാത്രിയിലുള്ള നിന്റെ കരുതലിനും രാവിലെയുള്ള നിന്റെ വിശ്വസ്തതയ്ക്കും (2) എന്തു യോഗ്യത എനിക്കെന്തു യോഗ്യത യേശുവിന്റെ ദാനമല്ലാതെന്തു യോഗ്യത (2) ഞാനവന്റെ മുമ്പിൽ താണിരുന്നപ്പോൾ എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ (2) എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്റെ യേശുവല്ലാതാരുമില്ലല്ലോ (2) രാത്രി... അൽപ്പനേരത്തേക്കവനെന്നെ മറന്നാൽ കോപത്തോടെ തന്റെ മുഖം തിരിച്ചാൽ (2) മനം തിരിഞ്ഞു മടങ്ങിവന്നാൽ അരികിൽ വന്നാശ്വാസം പകരുമവൻ (2) രാത്രി... അബ്രഹാമിന്റെ ദൈവം വിശ്വസ്തനല്ലോ മോശെയുടെ ദൈവം സൗഖ്യമേകുന്നോൻ (2) ദാനിയേലിന്റെ ദൈവം വാക്ക് മാറാത്തോൻ ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും (2) രാത്രി... യേശുനാഥന്റെ വരവടുത്തുപോയി മാനസാന്തരത്തിന്റെ സമയമായി (2) നമുക്കുപോകാം യേശുനാഥന്റെ കൂടെ ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ (2) രാത്രി...
Lyrics (English)
Raathriyilulla ninte karuthalinum Raavileulla ninte vishwasthathaykkum (2) Enthu yogyatha enikkenthu yogyatha Yeshuvinte daanamallathenthu yogyatha (2) Njaanavante mumpil thaanirunnappol Enne muttumayi samarppichappol (2) Enne karuthunnavan enne kaakkunnavan Ente yeshuvallathaarumillallo (2) Raathri... Alppanerathekkavananenne marannaal Kopathode thante mukham thirichaal (2) Manam thirinjju madangivannaal Arikil vannashwasam pakarumavan (2) Raathri... Abrahaminte daivam vishwasthanallo Mosheyude daivam saukhyamekunnon (2) Daaniyelinte daivam vaakku maaraathon Hannayude daivam kannuneer maattum (2) Raathri... Yeshunaathante varavaduthupoyi Maanasaantharathinte samayamaayi (2) Namukkupokaam yeshunaathante koode Dhairyathode nilkkaam nyaayaasanathil (2) Raathri...