Paranju Theeratha

പറഞ്ഞു തീരാത്ത

Jeevadhara

KalvaryGeethangal 2025
Malayalam
പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം
എന്റെ ദൈവത്തിനു സ്തോത്രം (2)
എണ്ണിയാൽ തീരാത്ത നന്മകൾ ഓർത്തു
ദൈവത്തിനു സ്തോത്രം എന്റെ ദൈവത്തിനു സ്തോത്രം (2)

കൃപയാൽ കൃപയാൽ ദൈവത്തിൻ  കൃപയാൽ
ദയയാൽ ദയയാൽ ദൈവത്തിൻ ദയയാൽ (2)
പറഞ്ഞുതീരാത്ത…

നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കരകയറ്റി (2)
ക്രിസ്തുവെന്ന പാറമേൽ നിറുത്തിയതോ
ദൈവകൃപയാൽ ദൈവകൃപയാൽ (2)
പറഞ്ഞുതീരാത്ത…

ശ്രേഷ്ഠകരമായ പദവികൾക്കായ്
നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2)
നിത്യജീവ പാതയിൽ ഉറപ്പിച്ചതോ
ദൈവകൃപയാൽ ദൈവകൃപയാൽ (2)
പറഞ്ഞുതീരാത്ത…

എന്റെ പ്രാണനെ മരണത്തിൽ നിന്നും
എന്റെ കണ്ണിനെ കണ്ണീരിൽ നിന്നും (2)
എന്റെ കാലിനെ വീഴ്ചയിൽ നിന്നും
വിടുവിച്ചതോ ദൈവകൃപയാൽ (2)
പറഞ്ഞുതീരാത്ത…