Oru jeevitham maathram

ഒരു ജീവിതം മാത്രം

Jeevadhara

KalvaryGeethangal 2025
Malayalam
ഒരു ജീവിതം മാത്രം, അത് വേഗം മാഞ്ഞുപോകും
ആരെതിര്‍ത്തെന്നാലും, അത് പോകും നിശ്ചയം
മണ്ണില്‍ നേടിയതെല്ലാം, നൊടിനേരം പോയിടും
കണ്ടീടും നാം വിണ്ണില്‍ ദൂരേ ആ ദേശം (2)

ഒരുങ്ങീട്ടുണ്ടോ നാം ഒരുങ്ങീട്ടുണ്ടോ?
വിശുദ്ധിയെ തികച്ചങ്ങു പറന്നു  പോകാൻ (2)

ധനസുഖമാനങ്ങളെല്ലാം  താല്‍ക്കാലികമെന്നതാൽ
കാലങ്ങളായി നാം നേടും, നിമിഷങ്ങളില്‍ അത് പോകും
മണ്ണില്‍ ജീവിതമെന്നാല്‍ ലാഭം ആറടി മാത്രം
പ്രാണന്‍ ക്രിസ്തുവിലെന്നാല്‍ മണ്‍കൂടൊഴിയുന്നതുലാഭം (2)
ഒരുങ്ങീട്ടുണ്ടോ... 2

ദേഹം അസ്ഥിരമാകും, മനസ്സതു വ്യാകുലമാകും
കണ്ടവരെല്ലാം പിരിയും, തുണയായ്  നിന്നവര്‍ മാറും
ഏകാന്തതയില്‍ അന്നാള്‍ നാം നേടിയതെന്തെന്നറിയും
ക്രിസ്തുവിലാശ്രയമെന്നാല്‍ അതു മാത്രം ലാഭമാകും (2)
ഒരുങ്ങീട്ടുണ്ടോ... 2

മൃത്യുവിൻ  രൂപം നമ്മില്‍ നിഴലായുണ്ടെന്നറിക
പ്രായം നോക്കാതൊരു നാള്‍ അത് നമ്മില്‍ വന്നിടും
ഉറ്റവരെ നാം പിരിയും, മറ്റൊരു യാത്ര തുടങ്ങും
ക്രിസ്തുവിന്‍ വഴിയേ പോയാല്‍ തന്‍ വീട്ടില്‍ നാമെത്തും (2)
ഒരുങ്ങീട്ടുണ്ടോ... 2
ഒരു ജീവിതം മാത്രം...
മണ്ണില്‍... 2
ഒരുങ്ങീട്ടുണ്ടോ... 3