Onneyullenikkanandamulakil

ഒന്നേയുള്ളനിക്കാനന്ദമുലകില്‍

Jeevadhara

KalvaryGeethangal 2025
Malayalam
ഒന്നേയുള്ളേൻ എനിക്കാനന്ദമുലകിൽ
യേശുവിൻ സന്നിധിയണയുവതേ (2)
അന്നേരം മമ  മാനസഖേദം
ഒന്നായകലും വെയിലിൽ ഹിമം പോൽ 
ഒന്നേയുള്ളേനി...

മാനം  ധനമീ  മന്നിൻ മഹിമക-
ളൊന്നും ശാന്തിയെ നൽ‌കാതെ (2)
ദാഹം പെരുകും തണ്ണീരൊഴികെ
ലോകം വേറെ തരികില്ലറിക
ഒന്നേയുള്ളേനി...

നീർത്തോടുകളിൽ മാനേപ്പോലെൻ
മാനസമീശനിൽ സുഖം തേടി (2)
വറ്റാ ജീവജലത്തിൻ നദിയെൻ
വറുമയെയകറ്റി  നിർവൃതിയരുളി
ഒന്നേയുള്ളേനി...

തന്‍ ബലിവേദിയില്‍ കരികിലും മീവലും
വീടും കൂടും കണ്ടതുപോൽ  (2)
എന്‍ ബലമാം സര്‍വ്വേശ്വരനില്‍ ഞാന്‍
സാനന്ദമഭയം തേടുംസതതം
ഒന്നേയുള്ളേനി...

കണ്ണുനീർ താഴ്വരയുണ്ടെനിക്കനവധി
മന്നിൽ ജീവിതപാതയതിൽ (2)
എന്നാലും ഭയമെന്തിനെന്നരികിൽ
നന്നായവൻ കൃപ മഴപോൽ ചൊരികിൽ
ഒന്നേയുള്ളേനി...