Ninte Mahathwamanekka Lakshyam
നിന്റെ മഹത്വമാണേക ലക്ഷ്യം
Mrs Somy
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
നിന്റെ മഹത്വമാണേക ലക്ഷ്യം എന്റെ ജീവിതത്തിൽ യേശുവേ നിന്റെ മഹിമക്കായ് എന്റെ ജീവൻ എന്നും അർപ്പണം ചെയ്യുമേ; നീ വളരാൻ ഏഴ കുറയാൻ ക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2) സ്വയം ഉയർത്താൻ പേരു വളർത്താൻ ജഢം ഏറെ കൊതിക്കുമ്പോൾ മണ്ണിൻ മാനം നേടുവാനായ് മനമാകെ വെമ്പുമ്പോൾ കുരിശോളം താണദേവാ നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);- ഒന്നു മാത്രമാണെന്റെ ആശ നിന്നെപ്പോലെ ഞാൻ ആകണം മന്നിലെനിക്കു-ള്ളായുസ്സെല്ലാം തിരുഹിതത്തിൽ പുലരണം നിന്റെ ഭാവം നിന്റെ രൂപം എന്നിലെന്നെന്നും നിറയണം(2);-
Lyrics (English)
Ninte mahathvamaneka lakshyam Ente jeevithathil yeshuve Ninte mahimakkaay ente jevan Ennum arppanam cheyyume; Nee valaraan ezha kurrayan Krushin maravil njan marayatte (2) Swayam uyarthaan peru valarthan Jadam ere kothikkumbol Mannin manamneduvanaay Manamake vempumpol Kurisholam thaana’devaa Ninne mathram njan dhyanikkum(2);- Onnu mathrrama’nente aasha Ninnepole njan aakanam Mannilenikku’llayussellam Thiru’hitha’thil pularanam Ninte bhavam ninte rupam Ennil’ennennum nirrayanam(2);-