Nanniyallathonnum chollaanille

നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ

Jeevadhara

KalvaryGeethangal 2025
Malayalam
നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ
നല്ല നാഥനെന്നിൽ ചെയ്ത നന്മകളോർത്താൽ (2)
ഒന്നുമില്ലാതല്ലൊ ഏവരും വന്നത്
പിന്നവൻ തന്നതാണീ സർവ്വനന്മയും (2)

എത്ര എത്ര വർണ്ണിച്ചാലും
എത്ര നാൾ സ്തുതിച്ചെന്നാലും
പകരമാവില്ലേ അവൻ കൃപകളോർക്കുമ്പോൾ (2)

കുഴിച്ചിടാത്ത കിണറ്റിൽ നിന്നും
വിറ്റിടാത്ത നിലത്തിൽ നിന്നും
മ്രഷ്ട്ടഭോജ്യമേകി നിത്യം പോറ്റിടുന്നവൻ (2)
നിനച്ചിടാത്ത വഴിയിലൂടെ
കരുതലോടെ കരം പിടിച്ചു
കാവലായി എന്നുമെന്നും കൂടെയുളളവൻ (2)
എത്ര എത്ര… (2)

പകലിൽ മേഘസ്തംഭമായും
രാത്രി അഗ്നിത്തൂണതായും
മാറയേ മധുരമാക്കി ദാഹം തീർത്തവൻ (2)
കുരിശിൽ പിടയുന്ന നേരം പോലും
കരുണയോടെ നമ്മെ ഓർത്തു
സ്വർഗരാജ്യം നല്കുവാൻ ജീവനേകിയോൻ (2)
എത്ര എത്ര… (2)
നന്ദി… (2)
ഒന്നു… (2)
എത്ര എത്ര… (2)