Swargeeya Katte nee

സ്വർഗ്ഗീയ കാറ്റേ നീ

Jeevadhara

Songs 2003
Malayalam
സ്വർഗ്ഗീയ കാറ്റേ നീ എന്നെ നോക്കി വീശുക    
ശുദ്ധമാം പ്രാവേ നീ എന്നിൽ വന്നിരിക്കുക. 2 

ജലത്തിന്മേൽ  പ്രവർത്തിച്ച ദൈവത്തിന്റെ ആത്മാവേ -2
ബലത്തിന്മേൽ ബലം പകരാൻ  എന്നിൽ വന്നിറങ്ങണമേ -2  
                                   സ്വർഗ്ഗീയ...2
മുട്ടോളവുമല്ല അരയോളവുമല്ല. 2
നീന്താനാഴം വേണമേ വലിച്ചുകൊണ്ടു പോകണമേ  -2
                                   സ്വർഗ്ഗീയ...2
അഗ്നിയഭിഷേകം ഇന്നുവേണം ദൈവമേ -2
എപ്പോഴും എൻ പാത്രം കവിഞ്ഞൊഴുകാൻ വയ്ക്കണമേ  -2
                                   സ്വർഗ്ഗീയ...2
അഗ്നിരഥത്തിന്മേൽ എന്നെക്കൊണ്ടു പോകണമേ   -2
സ്വർഗ്ഗീയദൂതരുമായ് ആരാധിപ്പാൻ നിർത്തണമേ   -2  
                                  സ്വർഗ്ഗീയ...2