Nannayi Enne Mennaja

നന്നായി എന്നെ മെനഞ്ഞ

Dr Anu

KalvaryGeethangal 2025
Malayalam
നന്നായി എന്നെ മെനഞ്ഞ
എന്‍റെ പൊന്നേശു തമ്പുരാനെ
ഉള്ളം കരത്തിൽ കരുതും
നീ മാത്രമെൻ ഉടയോൻ നാഥാ (2)

ഇനിയേറെ ഞാനെന്തു ചൊൽവാൻ
എന്നെ നന്നായി അറിയുന്ന പ്രിയനെ
അന്ത്യം വരെയും പാടാൻ
നന്ദി അല്ലാതെ ഒന്നുമില്ലപ്പാ

ശോധനകളിൽ മനം തളരാൻ
ഇനി ഇടയായിടല്ലെ പരനെ
കൃപയിൽ തണലിൽ വളരാൻ
നീ ഒരുക്കുന്ന വഴികൾക്ക് നന്ദി(2)
ഇനിയേറെ..

നിൻ സ്നേഹം മാത്രം മതിയെ
വേറെയൊന്നും വേണ്ടിനി നാഥാ
ക്രൂശിന്‍റെ വഴിയെ ഗമിക്കാം
നല്ല ദാസനായ് ഓട്ടം തികയ്ക്കാം(2)

ചങ്കു പിളർന്നും സ്നേഹിച്ചു എന്നെ
എൻ സർവ്വവും നീ യേശുവേ…