Nadannuvanna Vazhikalle
നടന്നുവന്ന വഴികളേ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
നടന്നു വന്ന വഴികളെ ഞാൻ ഓർത്തു നോക്കിയാൽ കർത്തൻ എന്നെ നടത്തിയ വിധങ്ങൾ ഓർത്താൽ (2) കണ്ണു നിറയുന്നു ഞാൻ നന്ദി പറയുന്നു എന്നുമെന്നും വല്ലഭന്റെ മുന്നിൽ അണയുന്നു (2) ആരുമില്ലാതേകനായി അലഞ്ഞുപോയപ്പോൾ കൂട്ടുകാരനേകരും കൈവെടിഞ്ഞപ്പോൾ (2) കൂടെ നിന്നെന്നെ കൂട്ടുതന്നെന്നെ കൈപിടിച്ചു നടത്തിയ കൃപ ഞാൻ ഓർക്കുന്നു (2) ശത്രു വെച്ച വലയിൽ ബന്ധനത്തിലായപ്പോൾ ദുഷ്ടനെന്നെ പാറ്റുവാൻ അടുത്തുവന്നപ്പോൾ (2) വിട്ടുമാറാതെ കാത്തുസൂക്ഷിച്ചു നഷ്ട്ടമേശിടാതെയെന്നെ കാത്തുരക്ഷിച്ചു (2) ക്ഷാമകാലത്തെന്നെ ക്ഷേമമോടെ സൂക്ഷിച്ചു അന്നവസ്ത്ര നന്മകൾ തന്ന ദൈവമേ (2) ശ്രേഷ്ഠമായെന്നെ പോറ്റി നിത്യവും നിത്യസമാധാനത്താൽ നടത്തും കൃപയാൽ (2) സത്യദൈവമേ നിത്യജീവനേ ഉന്നതൻ മഹോന്നതൻ യേശു രാജനെ (2) വാഴ്ത്തിടും നിന്നെ സ്തുതിച്ചിടുന്നു ഞാൻ എന്നുമെന്നും പൊന്നുപാദ സേവനചെയ്യും ഞാൻ (2) നടന്നു… (2) കണ്ണു… (2)
Lyrics (English)
Nadannu vanna vazhikale njan orthu nokkiyaal Karthan enne nadathiya vidhangal orthal (2) Kannu nirayunnu njan nanni parayunnu Ennumennum vallabhante munnil anayunnu (2) Aarumillathe ekanayi alanjupoyappol Koottukar anekarum kaivedinjappol (2) Koode ninnenne koottu thannenne Kaipidichu nadathiya kripa njan orkkunnu (2) Shathru vecha valayil bandhanathil aayappol Dushtan enne pattuvaan aduthuvannappol (2) Vittumaarathe kaathusookshichu Nashtam ezhidathae enne kaathurakshichu (2) Kshamakalathenne kshemamode sookshichu Annavasthra nanmakal thanna daivame (2) Shreshtamayi enne potti nithyavum Nithyasamadhanathaal nadathum kripayaal (2) Sathyadaivame nithyajeevane Unnathan mahonnathan yeshu rajane (2) Vazhthidum ninne sthuthichidunnu njan Ennumennum ponnupaada sevanam cheyyum njan (2) Nadannu… (2) Kannu… (2)