Mahalbhuthame
മഹാത്ഭുതമേ കാൽവറിയിൽ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം സർവ്വലോകത്തിൻ ശാപം -2 (2) ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ (2) ആദിപരാ! പാപികളെയോർത്ത നിന്നൻപേ (2) ആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ! ദിവ്യ കാരുണ്യക്കാമ്പേ! (2) മഹാത്ഭുതമേ..1 വേദനപ്പെടും മനുജനായവതാരം -2 മേദുര മനോഹരൻ നീ ചെയ്തതിൻസാരം -2 ആരറിയുന്നതിശയമേ നിന്നുപകാരം! തവ സ്നേഹമപാരം! -2 മഹാത്ഭുതമേ..1 തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ! (2) തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ! (2) തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ! ദൈവം കൈവിടുകെന്നോ! (2) മഹാത്ഭുതമേ... 1 സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻ (2) യോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽ (2) ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി പാപ ശിക്ഷകൾ പോയി (2) മഹാത്ഭുതമേ... 2
Lyrics (English)
Mahalhbhuthame kaalvariyil kaanunna sneham Mahonnathan vahichidunnu lokathin paapam Sarvalokathin shaapam -2 (2) Aadiyugangal thudassamaayathin munpe (2) Aadiparaa! paapikaleyorth ninn anpe (2) Aashrayam athaanenikkulla aashayin koombe! Divya karunyakkaambe! (2) Mahalhbhuthame..1 Vedanappedum manujanaay avathaaram -2 Medura manoharan nee cheythathin saaram -2 Aarariyunnathishayame ninn upakaaram! Thava snehamapaaram! -2 Mahalhbhuthame..1 Thirusabhaye than ninatthaal vaanguka yenno! (2) Thiru hithathin nirnnayangal eevithamenno! (2) Thiru hredayam ezhakalkkaay thakarukayenno! Daivam kaividukenno! (2) Mahalhbhuthame...1 Swargasukham anuvalavu manubhavamaakkaan (2) Yogyathayil lagathiyenikkalppavum orkkil Bhaagyavashaal paapiyaam njan rakshithanaayi Paapa shikshakal poyi (2) Mahalhbhuthame...2