Kotta Kakkuka

കോട്ട കാക്കുക

Jeevadhara

KalvaryGeethangal 2025
Malayalam
കോട്ട കാക്കുക വഴിയെ സൂക്ഷിക്ക
സംഹാരകൻ എതിരെ വരുന്നു (2)
ആത്മ ബലത്തിനാൽ ദിവ്യാത്മശക്തിയാൽ
സർവ്വായുധങ്ങളാൽ പോരാടിടാം (2)
കോട്ട കാക്കുക...1

ഏല താഴ്വരയിൽ ദാവീദിൻമേൽ
പകർന്നതാം അഭിഷേക ശക്തിയിന്ന് (2)
അടിയങ്ങളിൽ പകർനീടേണമേ
ശത്രുവിനെമേൽ ജയം നേടിടുവാൻ (2)
കോട്ട കാക്കുക...2

നിൻ മുമ്പിൽ ശത്രു ഉയർത്തിയതാം
വർമതിൽ കണ്ടു നീ ഭയന്നിടേണ്ട (2)
കാഹളമൂതിടാം ശക്തിയോടാർപ്പിടാം
വൻ കോട്ട തകർന്നിടും നിശ്ചയമായി (2)
കോട്ട കാക്കുക...2

ഇഹത്തിൽ സഹിക്കും കഷ്ടനഷ്ടങ്ങൾ
സാരമില്ലെന്നെണ്ണി യാത്ര ചെയ്യാം (2)
നല്ല പോർ പൊരുതിടാം ഓട്ടം തീർത്തിടാം
ജീവകിരീടങ്ങൾ പ്രാപിച്ചിടാം (2)
കോട്ട കാക്കുക...2
ആത്മ...2, കോട്ട കാക്കുക...2