Kalvary Krooshil
കാൽവരി ക്രൂശിൽ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണത ശത്രുവാം എന്നെ ദൈവം മിത്രമാക്കിയേ രക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ് ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ ദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻസൗഖ്യമായ് ഘോരവിപത്തുകളിൽ എന്നെ താൻ ശാശ്വതഭൂജങ്ങളാൽ മാറോടണച്ചിടും ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ (2) ക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽ എന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻ നിന്ദയും ചുമന്നുപോം പാളയത്തിൻ പുറം ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ (2) തൻപുനരുത്ഥാനത്തിൻ ശക്തി ധരിക്കുവാൻ തന്റെ മരണത്തോടങ്ങേകീ ഭവിക്കുവാൻ കിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻ ഈ സ്നേഹരൂപനെൻ ആത്മസ്നേഹിതൻ (2) ഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെ ഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽ തീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോ ? പെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോ ? (2) മുൻപടയായ് പിമ്പടയായ് അഗ്നിമേഘത്തൂണുകൾ സൈന്യങ്ങളിൽ അധിപൻ കൂടെയുള്ളതാൽ യുദ്ധം യഹോവയ്ക്കുള്ളതെന്നോർത്തുകൊള്ളുക തൻസ്നേഹകൊടിക്കീഴിൽ ആർത്തുഘോഷിക്ക. (2)
Lyrics (English)
Kaalvari krooshil kaanum snehathin poornnatha Shathruvaam enne daivam mithramaakkiye Rakthavum chinthi yeshu enne rakshippanayi Ee sneharoopanen aathmasnehithan Dukhathil aashwasamaay rogathil en saukhyamaay Ghoravipathukalil enne thaan Shaashwatha bhujangalaal maarodanachidum Ee sneharoopanen aathmasnehithan (2) Kristhuvin snehamenne nirbandhikkunnathaal Ennethanne veruthen kroosheduthu njaan Nindayum chumannupom paalayathin puram Ee sneharoopanen aathmasnehithan (2) Than punaruththaanathin shakthi dharikkuvaan Thante maranathodangeki bhavikkuvaan Kristhuvin kashtangalil pankaliyaakuvaan Ee sneharoopanen aathmasnehithan (2) Orikkalum orikkalum njaan kaividukilla ninne Bhayappedaathe njaan nin koodeyullathaal Theeyilkoodi nadannal nee venthupokumo Peruvellangalkku ninne mukkaan kazhiyumo (2) Munpadaayaay pimpadaayaay agnimeghathoonukal Sainyangalil adhipan koodeyullathaal Yudham yahovaykkullathennorthukolluka Than snehakodikkeezhil aarthughoshikka (2)