Ethra Bhagyame
എത്ര ഭാഗ്യമേ
Jeevadhara
•KalvaryGeethangal 2025
Malayalam
•Lyrics (Malayalam)
എത്ര ഭാഗ്യമേ ഞാൻ യേശുവിന്റെ സ്വന്തം ഓ ജീവൻ തന്നു വീണ്ട സ്നേഹ ബന്ധം തന്റെ മാർവിൻ ചൂടതിൽ ആയുരന്തം ഞാനും ചേർന്നു വാഴും ഹാ എന്താനന്ദം (2) ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത് വർണ്ണിച്ചാലും തീരാത്ത ശ്രേഷ്ഠ പദവിയിത് നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത് അതിശയം അവർണ്ണനീയമേ (2) ഓ ഭാഗ്യം ..2 ഈ ലോകം നൽകാത്ത സമാധാനം ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം ഇന്നെൻ ഹൃത്തിൽ നിറയും നവ ഗാനം യേശു തന്ന നിത്യമാം രക്ഷാദാനം (2) ഓ ഭാഗ്യം ..2 ലോക വാസമോ വെറും പരദേശം നിത്യ സ്വർഗനാടല്ലോ എൻ സ്വദേശം വേണ്ട ലോകയിമ്പമോ ലവലേശം ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം (2) ഓ ഭാഗ്യം ..2 എന്റെ യേശു നിമിത്തം അപമാനം ഭൂവിൽ ഏൽക്കുന്നതല്ലോ അഭിമാനം ലോക സമ്പത്തുമെല്ലാ സ്ഥാനമാനം വെറും ചപ്പെന്നെണ്ണും ഞാൻ ക്രിസ്തു മൂലം (2) ഓ ഭാഗ്യം ..2
Lyrics (English)
Ethra bhagyame njan yeshuvinte swantham O jeevan thannu veenda sneha bandham Thante maarvin choodathil aayurantham Njanum chernnu vaazhum haa enthaanandam (2) O bhagyam bhagyam ethra bhagyameyithu Varnnichalum theeraatha shreshta padhaviyithu Neecha paapiyaam njan swargga pouranaayathu Athishayam avarnnaneeyame (2) O bhagyam ..2 Ee lokam nalkaatha samaadhaanam O kristhuvinkal njan kandu bhagyam Innen hrithil nirayum nava gaanam Yeshu thanna nithyamaam rakshaadaanam (2) O bhagyam ..2 Loka vaasamo verum paradesham Nithya swarganaadallo en swadesham Venda lokayimpamo lavalesham Ini krooshin klesham thaan ennaavesham (2) O bhagyam ..2 Ente yeshu nimitham apamaanam Bhoovil elkkunnathallo abhimanam Loka sampathumella sthaanamaanam Verum chappennennum njan kristhu moolam (2) O bhagyam ..2