Enne Nadathum

എന്നെ നടത്തും

Jeevadhara

KalvaryGeethangal 2025
Malayalam
എന്നെ നടത്തും ആ പൊന്നു കരമോ 
ഒരു നാളിലും കുറുകീട്ടില്ല (2) 
എൻ ശബ്ദം കേൾക്കുന്ന ഒരു കാതെനിക്കുണ്ട് 
ഒരു നാളും മന്ദമാകില്ല (2)


ഹല്ലേ! ഹല്ലേലുയാ പാടിടും
ആ ഭുജബലത്താൽ നടത്തിയതാൽ 
ഹല്ലേ! ഹല്ലേലുയാ പാടിടും
ആ-ഇമ്പ സ്വരത്താൽ നയിച്ചതിനാൽ (2)


എന്നും നിറയ്ക്കും പാനപാത്രമുണ്ടെന്നും
ഇന്നു വരെയും അത് കുറഞ്ഞിട്ടില്ല (2) 
എൻ ദാഹം തീർക്കുന്ന ജീവനദി-ഉണ്ടെന്നും
ഒരു നാളും വറ്റി പോകില്ല (2)
ഹല്ലേ..1

എനിക്കാശ്വാസിപ്പാൻ ഒരു സങ്കേതമുണ്ട് 
ഒരു നാളിലും വാതിൽ അടയുകില്ല (2) 
എൻ തല ചായിപ്പാൻ ഒരു മാർവിടമുണ്ട്
 ചൂട് നൽകും യേശുവിൻ മാർവ് (2)
ഹല്ലേ..1 എന്നെ നടത്തും ..2
എൻ ശബ്ദം..2 ഹല്ലേ..2