Chanku pilarnnathaaney

ചങ്കു പിളര്‍ന്നതാണേ

Dr Sunil

KalvaryGeethangal 2025
Malayalam
ചങ്കു പിളര്‍ന്നതാണേ.. നിനക്കവന്‍
തന്നുയിർ തന്നതാണേ (2)
നോവിനുലയില്‍, പ്രിയ പ്രാണനുലഞ്ഞപ്പോള്‍
നിൻ മുഖം കണ്ടതാണേ നെഞ്ചിലവൻ
നിന്നെ വഹിച്ചതാണേ… (2)
ചങ്കു പിളർന്നതാണേ...1

എന്തൊരു നിര്‍ണ്ണയം, എന്തു മഹാത്ഭുതം
സ്വർഗ്ഗ പിതാവിൻ ഹിതം (2)
ഏക തനയനെ, ആദരിയാതെൻമേൽ
പെയ്ത കൃപാ സാഗരം (2)
ചങ്കു പിളർന്നതാണേ...1

എന്തൊരു സ്നേഹം, എന്തൊരു ത്യാഗം
ക്രൂശതിൽ, കാല്‍വരിയില്‍ (2)
നൊന്തു പിടഞ്ഞതാ, പ്രാണന്‍ വെടിഞ്ഞേശു
നിൻ നിത്യ മോക്ഷത്തിനായ് (2)
ചങ്കു പിളർന്നതാണേ...2
നോവിനുലയിൽ...2
ചങ്കു പിളർന്നതാണേ...1