Bhayamenthinu Maname

ഭയമെന്തിനു മനമേ

Jeevadhara

KalvaryGeethangal 2025
Malayalam
ഭയം എന്തിനു മനമേ
ഭയം എന്തിനു മനമേ
തളരാതെ യാത്ര തുടരുക
വിശ്വാസക്കപ്പല്ലിൽ എന്നും (2)

ഭയം എന്തിനു... (1)
തളരാതെ... (2)

ആയിരം പ്രതികൂലങ്ങൾ
പതിനായിരം ശത്രുതന്ത്രങ്ങൾ
എല്ലാം നിഷ്ഫലമാകും
സർവ്വശക്തൻ വാക്കിനു മുന്നിൽ (2)

ഭയം എന്തിനു... (1)
തളരാതെ... (2)

ജീവിത പടകോ കാറ്റടിക്കും
ആടി ഉലഞ്ഞു പോകും
ജീവന്റെ നാഥൻ പടകിലെത്തിടും
പടക് തകർന്നീടാതെ  
മറുകരെ എത്തിക്കും

ആയിരം പ്രതികൂലങ്ങൾ... (1) എല്ലാം നിഷ്ഫലമാകും... (2)
ഭയം എന്തിനു... (1) തളരാതെ... (2)

ജീവിത യാത്രയതിൽ താങ്ങുവാനിനി നാഥൻ കൂടെയുണ്ട്
നിൻ കാലുകൾ ഇനി കല്ലിൽ തട്ടാതെ
നാഥൻ നിന്നെ കാത്തിടും

ആയിരം പ്രതികൂലങ്ങൾ... (1) എല്ലാം നിഷ്ഫലമാകും... (2)
ഭയം എന്തിനു... (1) തളരാതെ... (4)