Angepolen Daivame

അങ്ങേപ്പോലേൻ ദൈവമേ

Jeevadhara

KalvaryGeethangal 2025
Malayalam
അങ്ങേപ്പോലെൻ ദൈവമെ ആരുള്ളീ ലോകേ
അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ
അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം

        ആരാധന അങ്ങേയ്ക്കാരാധന
        എന്നേശുവെ അങ്ങേയ്ക്കാരാധന

എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമെ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ
ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ

ആരാധന... 2

നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമെ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമെ
ആരാധന... 4