Sangadangal Enikku
സങ്കടങ്ങൾ എനിക്ക്
Jeevadhara
•Songs 2003
Malayalam
•Lyrics (Malayalam)
സങ്കടങ്ങൾ എനിക്കു വൻ കടങ്ങളല്ല നാഥാ!
നിൻ കൃപയിൽ അവയെല്ലാം അലിഞ്ഞു പോകും
സങ്കടത്തിൽ ഉടഞ്ഞേറ്റം തകർന്നു പോകാൻ
ഒരു മൺകുടമല്ല വെറും ജഡവുമല്ല ഞാൻ
മൺകുടമല്ല വെറും ജഡവുമല്ല
സങ്കടങ്ങൾ...
അമ്മയെന്നെ മറന്നാലും എന്റെ രക്ഷകൻ
എന്നെ ഒരു നാളും മറക്കില്ല കൈവിടുകില്ല 2
മരണത്തിൻ നിഴൽ വീണ താഴ്വരയിലും
തെല്ലും ഭയമെനിക്കില്ല നാഥൻ കൂടെയുണ്ടല്ലോ. 2
എന്നും കൂടെയുണ്ടല്ലോ.
സങ്കടങ്ങൾ..
എനിക്കൊരു സഹായകൻ കർത്താവു മാത്രം
മരക്കുരിശിൽ മരിച്ചുയിർത്ത നിത്യരക്ഷകൻ 2
അവനെന്റെ ആത്മാവിനെ പരിപാലിക്കും
എന്റെ ഗമനാഗമനങ്ങളെ പരിരക്ഷിക്കും 2
എന്നും പരിരക്ഷിക്കും
സങ്കടങ്ങൾ...
കമ്പികെട്ടി ശ്രുതി ചേർത്ത മണിവീണ ഞാൻ
നാഥാ! നിൻവിരൽ തൊട്ടാൽ അതിൽ നാദമുയരും. 2
എൻ ഹൃദയം നിനക്കൊരു മന്ദിരമാക്കി
നാഥാ! നന്മയുടെ പൂക്കളാൽ ഞാൻ അലങ്കരിക്കും. 2
ഞാൻ അലങ്കരിക്കും
സങ്കടങ്ങൾ...2Lyrics (English)
Sankadangal enikku van kadangalalla naathaa!
Nin kripayil avayellam alinjhu pookum
Sankadathil udanjettam thakarnnu pookaan
Oru mankudamalla verum jadavumalla njan
Mankudamalla verum jadavumalla
Sankadangal...
Ammaenne marannaalum ente rakshakan
Enne oru naalum marakkilla kaividukilla 2
Maranathin nizhal veena thaazhvaryilum
Thellum bhayamenikkilla naathan koodeyundallo. 2
Ennum koodeyundallo.
Sankadangal..
Enikkoru sahaayakan karthaavu maathram
Marakkurishil marichuyirtha nithyarakshakan 2
Avanente aathmavine paripaalikkum
Ente gamanaagamanangale parirakshikkum 2
Ennum parirakshikkum
Sankadangal...
Kampiketti shruthi chertha maniveena njan
Naathaa! Ninviral theottaal athil naadhamuyarum. 2
En hrudayam ninakkoru mandiramakki
Naathaa! Nanmayude pookkalaal njan alankarikkum. 2
Njan alankarikkum
Sankadangal...2സങ്കടങ്ങൾ എനിക്കു വൻ കടങ്ങളല്ല നാഥാ!
നിൻ കൃപയിൽ അവയെല്ലാം അലിഞ്ഞു പോകും
സങ്കടത്തിൽ ഉടഞ്ഞേറ്റം തകർന്നു പോകാൻ
ഒരു മൺകുടമല്ല വെറും ജഡവുമല്ല ഞാൻ
മൺകുടമല്ല വെറും ജഡവുമല്ല
സങ്കടങ്ങൾ...
അമ്മയെന്നെ മറന്നാലും എന്റെ രക്ഷകൻ
എന്നെ ഒരു നാളും മറക്കില്ല കൈവിടുകില്ല 2
മരണത്തിൻ നിഴൽ വീണ താഴ്വരയിലും
തെല്ലും ഭയമെനിക്കില്ല നാഥൻ കൂടെയുണ്ടല്ലോ. 2
എന്നും കൂടെയുണ്ടല്ലോ.
സങ്കടങ്ങൾ..
എനിക്കൊരു സഹായകൻ കർത്താവു മാത്രം
മരക്കുരിശിൽ മരിച്ചുയിർത്ത നിത്യരക്ഷകൻ 2
അവനെന്റെ ആത്മാവിനെ പരിപാലിക്കും
എന്റെ ഗമനാഗമനങ്ങളെ പരിരക്ഷിക്കും 2
എന്നും പരിരക്ഷിക്കും
സങ്കടങ്ങൾ...
കമ്പികെട്ടി ശ്രുതി ചേർത്ത മണിവീണ ഞാൻ
നാഥാ! നിൻവിരൽ തൊട്ടാൽ അതിൽ നാദമുയരും. 2
എൻ ഹൃദയം നിനക്കൊരു മന്ദിരമാക്കി
നാഥാ! നന്മയുടെ പൂക്കളാൽ ഞാൻ അലങ്കരിക്കും. 2
ഞാൻ അലങ്കരിക്കും
സങ്കടങ്ങൾ...2