Yesuve Neeyen Koode

യേശുവേ നീയേൻ കൂടെ

Jeevadhara

Songs 2014
Malayalam
യേശുവേ നീയേൻ കൂടെയുള്ളതാൽ
ഞാൻ നിന്നെ സ്തുതിച്ചിടുന്നു
ഞാൻ നിന്നെ വാഴ്ത്തിടുന്നു   2

പലരും എന്നെ പിന്തള്ളീടുമേ​
പ്രിയരുമെന്നെ  കൈവിട്ടീടുമേ   2
അപ്പനും അമ്മയും ഉപേക്ഷിച്ചിടും
എന്നാലെൻ്റെ ദൈവം കൈവിടുകില്ല   2
                                                  യേശുവേ...

നിൻ്റെ വഴി തിരഞ്ഞെടുത്തപ്പോൾ
കഷ്ടതകൾ അടുത്തുവന്നല്ലോ   2
എങ്കിലും നീയെൻ്റെ കൂടെയുള്ളതാൽ
ക്രിസ്തീയ ജീവിതം ആനന്ദമേ   2
                                                  യേശുവേ...

ദാനിയേലിനെ സിംഹക്കുഴിയിലും
യൗസേഫിനെ പൊട്ടകിണറ്റിലും   2
വിടുവിച്ച ദൈവം  നീയല്ലയോ
അതുപോലെന്നെയും വിടുവിച്ചീടണേ   2
                                                  യേശുവേ...

എൻ്റെ ഭാവി ഏറ്റെടുക്കണേ
എന്നും എന്നെ നടത്തീടണേ   2
എന്നെ നിൻ്റെ ഉള്ളം കയ്യിൽ വഹിച്ചീടണേ
എന്നാൽ പിശാചെന്നെ തൊടുകയില്ല   2
                                                  യേശുവേ...