Vishwasiye Nee

വിശ്വാസിയേ നീ

Jeevadhara

Songs 2014
Malayalam
വിശ്വാസിയേ നീ നല്ലപോർ പൊരുതി
നിത്യജീവനെ നീ പിടിച്ചു  കൊള്ളുക   2
അതിനായിട്ടു നീ വിളിക്കപ്പെട്ടതാൽ
പടചേർത്തവനെ പ്രസാദിപ്പിക്കുക   2

പോർക്കളമേ ഇത് പോർക്കളമേ
അവസാനത്തോളം സഹിച്ചുനില്ക്കണം   2

ദൈവവചനമോ അതു വിശ്വാസ്യവും
എല്ലാരുമംഗീകരിച്ചീടുവാൻ യോഗ്യവും   2
അതു പാലിച്ചു നീ ഉപദേശിക്കുക
നല്ല ഭടനായ് നീ കഷ്ടം സഹിക്കുക   2
                                                     പോർക്കളമേ...

ഇൗ ലോകത്തിൻ്റെ മായയാമിമ്പങ്ങൾ
ജഡത്തിൻ മോഹങ്ങൾ മാടി വിളിക്കുമ്പോൾ   2
ക്രൂശിതനേശുവെ ധ്യാനിച്ചീടുക നീ
ജയമെടുക്കുവാൻ കൃപ ലഭിച്ചീടും   2
                                                     പോർക്കളമേ...

ഇൗ ലോകം നിന്നെ കല്ലെറിഞ്ഞീടുമ്പോൾ
വിശ്വാസിയേ നീ പതറുന്നതെന്ത് ?   2
നീ മരിച്ചുവീണാൽ സ്വർഗ്ഗം തുറന്നിടും
കർത്താവെഴുന്നേറ്റു നിന്നെ സ്വീകരിക്കും   2
                                                     പോർക്കളമേ...