Vellam Veenjai Mattiya
വെള്ളം വീഞ്ഞായി മാറ്റിയ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ നിൻ്റെ
സന്നിധാനമണഞ്ഞു വാഴ്ത്തിടുന്നെങ്ങൾ 2
പാപഭാരം പേറിടുന്നെൻ ജീവിതത്തെയിന്ന്
ശുദ്ധമാക്കിത്തീർത്തിടണെ യേശുനായകാ! 2
മണവുമില്ല രുചിയുമില്ല നിറവുമില്ല വെള്ളം
ലഹരിയുള്ള വീര്യമുള്ള മധുരവീഞ്ഞായി 2
താഴ്ചപറ്റി വീഴ്ചപറ്റി കരുത്തു പോയോരെന്നെ
രൂപഭാവമാറ്റമേകി സ്വീകരിക്കണേ 2
വെള്ളം...
മരണജലം മധുരമാക്കിത്തീർത്ത യേശുനാഥാ!
എൻ്റെ ജീവിതത്തിലുമീ അത്ഭുതംചെയ്ക 2
യേശുവിൻ്റെ രക്തത്താലെ ശുദ്ധി ഞാൻ പ്രാപിച്ചു
പഞ്ഞിപോലെ എൻ ഹൃദയം വെണ്മയാക്കണേ 2
വെള്ളം...
യേശുവിൻ്റെ രക്തത്താൽ വിടുതൽ പ്രാപിച്ചപ്പോൾ
എൻ്റെ ഹൃത്തിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു 2
ഹല്ലേലൂയ്യ ഗാനം നൃത്തമാടി നാവിൽ
വിശുദ്ധിയെ തികപ്പാൻ ഒാടിടുന്നു ഞാൻ 2
വെള്ളം...
കർത്തൻ എഴുന്നള്ളീടുവാൻ കാലമേറെയില്ല
അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നല്ലോ 2
ഒടുവിലത്തെ പന്തിയിൽ നാം മേൽത്തരമാം വീഞ്ഞിൻ
വീര്യമേകാൻ ആത്മശക്തി നേടിടാം ക്ഷണം 2
വെള്ളം...Lyrics (English)
Vellam veenjai maattiya Yeshunatha ninte
Sannidhanamananju vazhthidunengal 2
Papabharam peridunnen jeevithatthe-innu
Shuddhamaakitheerthidane Yeshunayaka! 2
Manavumilla ruchiyumilla niravumilla vellam
Lahariyulla veeryamulla madhuraveenjai 2
Thazhchapatti veezchapatti karuthu poyorenne
Roopabhaava maattameki sweekarikkane 2
Vellam...
Maranajalam madhuramaakitheertha Yeshunatha!
Ente jeevithathilumee albhutham cheyka 2
Yeshuvinte rakthathale shuddhi njan praapichu
Panjipole en hrudayam venmayakane 2
Vellam...
Yeshuvinte rakthathal viduthal prapichapol
Ente hruthil anandathin lahari niranju 2
Halleluya gaanam nruthamadi naavil
Vishudhiyethikappan odidunnu njan 2
Vellam...
Karthan ezhunnalleeduvan kaalamereyilla
Anthyakala lakshanangal kandidunallo 2
Oduvilathe panthiyil naam meltharamam veenjin
Veeryamekan athmashakthi nedidam kshanam 2
Vellam...വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ നിൻ്റെ
സന്നിധാനമണഞ്ഞു വാഴ്ത്തിടുന്നെങ്ങൾ 2
പാപഭാരം പേറിടുന്നെൻ ജീവിതത്തെയിന്ന്
ശുദ്ധമാക്കിത്തീർത്തിടണെ യേശുനായകാ! 2
മണവുമില്ല രുചിയുമില്ല നിറവുമില്ല വെള്ളം
ലഹരിയുള്ള വീര്യമുള്ള മധുരവീഞ്ഞായി 2
താഴ്ചപറ്റി വീഴ്ചപറ്റി കരുത്തു പോയോരെന്നെ
രൂപഭാവമാറ്റമേകി സ്വീകരിക്കണേ 2
വെള്ളം...
മരണജലം മധുരമാക്കിത്തീർത്ത യേശുനാഥാ!
എൻ്റെ ജീവിതത്തിലുമീ അത്ഭുതംചെയ്ക 2
യേശുവിൻ്റെ രക്തത്താലെ ശുദ്ധി ഞാൻ പ്രാപിച്ചു
പഞ്ഞിപോലെ എൻ ഹൃദയം വെണ്മയാക്കണേ 2
വെള്ളം...
യേശുവിൻ്റെ രക്തത്താൽ വിടുതൽ പ്രാപിച്ചപ്പോൾ
എൻ്റെ ഹൃത്തിൽ ആനന്ദത്തിൻ ലഹരി നിറഞ്ഞു 2
ഹല്ലേലൂയ്യ ഗാനം നൃത്തമാടി നാവിൽ
വിശുദ്ധിയെ തികപ്പാൻ ഒാടിടുന്നു ഞാൻ 2
വെള്ളം...
കർത്തൻ എഴുന്നള്ളീടുവാൻ കാലമേറെയില്ല
അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നല്ലോ 2
ഒടുവിലത്തെ പന്തിയിൽ നാം മേൽത്തരമാം വീഞ്ഞിൻ
വീര്യമേകാൻ ആത്മശക്തി നേടിടാം ക്ഷണം 2
വെള്ളം...