Vanneedan Kalamai

വന്നീടാൻ കാലമായി

Jeevadhara

Songs 2014
Malayalam
വന്നീടാൻ കാലമായ് നേരമായ് സോദരാ
നാഥൻ മദ്ധ്യാകാശേ നമ്മെ ചേർക്കുവാൻ   2
ഒരുങ്ങിയിട്ടുണ്ടോ നീ കരുതിയിട്ടുണ്ടോ നീ
എണ്ണ നിന്നുടെ വിളക്കിൽ   2
 
മുട്ടുന്നു നാഥൻ മുട്ടിവിളിക്കുന്നു
കേൾക്കുമോ ഇന്നു തന്നെ പ്രിയൻ സ്വരം   2
ശ്രവിച്ചിടുക നീ തുറന്നിടുക നീ
നിന്നുടെ ഹൃദയവാതിൽ   2

ജാതി ജാതിയോടും രാജ്യമോ രാജ്യത്തോടും
എതിർത്തിടുന്നു തമ്മിൽ കലഹിച്ചിടുന്നു   2
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ വ്യാധികൾ
ഇദ്ധരയേറുന്നു നീ അറിഞ്ഞൊരുങ്ങിടുക   2
                                                                           മുട്ടുന്നു...

അത്തി തളിർക്കുന്നു വേനലും അടുക്കുന്നു
ആകാശശക്തികൾ ഇളകിപ്പോയീടുന്നു   2
അന്യോന്യം പകയ്ക്കും സ്വാർത്ഥരാം മനുഷ്യരിൽ
അധർമ്മം പെരുകുന്നതറിഞ്ഞൊരുങ്ങീടുക   2
                                                                           മുട്ടുന്നു...
 
ആകാശമേഘങ്ങളിൽ മഹാശക്തിയോടും
തേജസ്സോടും കൂടെ വരുമെൻ്റെ നാഥൻ   2
തൻ വൃതന്മാരെ താൻ ചേർത്തിടും വേഗത്തിൽ
ആശയോടവനായി എഴുന്നേറ്റൊരുങ്ങീടാം   2
                                                                           മുട്ടുന്നു...