Sthuthichidam Sthothrageetham
സ്തുതിച്ചിടാം സ്തോത്രഗീതം
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
സ്തുതിച്ചിടാം സ്തോത്രഗീതം പാടിടാം
രക്ഷയാം ദൈവത്തിൽ ഉല്ലസിക്കാം 2
കൃപകൾ ഒാർത്തിടാം നന്ദിയാൽ വാഴ്ത്തിടാം
തൻനാമത്തെയെന്നും ഘോഷിച്ചിടാം 2
ശോധനയാലുള്ളം കലങ്ങിടുമ്പോൾ
എന്നാത്മാവെന്നിൽ വിഷാദിക്കുമ്പോൾ 2
ഭീതിവേണ്ടെന്നുള്ള മന്ദസ്വരമെൻ്റെ
കാതിലവനെന്നും കേൾപ്പിക്കുന്നു 2
സഹായഹസ്തങ്ങൾ അകന്നിടുമ്പോൾ
എൻ സഹായത്തിനായ് മേഘാരൂഢനായ് 2
വന്നിടുമേയവൻ ഉന്നതികളിലെന്നെ
നടത്തുവാൻ എന്നും മാനിക്കുവാൻ 2
എണ്ണിയാൽ തീരാത്ത നന്മകളാൽ
ഇന്നയോളം എന്നെ നടത്തിയവൻ 2
കൈവിടുകയില്ല ഉപേക്ഷിക്കയില്ല
അന്ത്യത്തോളമെന്നെ നടത്തീടും 2
പൊന്മുഖം നേരിൽ കണ്ടിടും ഞാൻ
ജീവകിരീടം പ്രാപിച്ചിടും 2
ഹല്ലേലുയ്യാ പാടി പ്രിയനോടുകൂടി
നിത്യയുഗങ്ങൾ ഞാനാനന്ദിക്കും 2
സ്തുതിച്ചിടാം...Lyrics (English)
Sthuthichidam sthothrageetham padidam
Rakshayam daivathil ullassikaam 2
Krupakal orthidam nanhiyal vaazhthidaam
Than-naamatheyennum ghoshichidaam 2
Shodhanayaalullam kalangidumpol
Ennaathmaavennil vishaadikumpol 2
Bheethivendennulla mandaswaramente
Kaathilavanennum kelpikkunnu 2
Sahayahasthangal akannidumpol
En sahayathinaayi megharoodanai 2
Vannidumeyavan unnathikalilenne
Nadathuvan ennum maanikkuvan 2
Enniyal theeratha nanmakalal
Innayolam enne nadathiyavan 2
Kaividukayilla upekshikkayilla
Anthyatholam enne nadatheedum 2
Ponmukham neril kandidum njan
Jeevakireedam prapichidum 2
Halleluya padi priyanodukoodi
Nithyayugangal njananandikkum 2
Sthuthichidam...സ്തുതിച്ചിടാം സ്തോത്രഗീതം പാടിടാം
രക്ഷയാം ദൈവത്തിൽ ഉല്ലസിക്കാം 2
കൃപകൾ ഒാർത്തിടാം നന്ദിയാൽ വാഴ്ത്തിടാം
തൻനാമത്തെയെന്നും ഘോഷിച്ചിടാം 2
ശോധനയാലുള്ളം കലങ്ങിടുമ്പോൾ
എന്നാത്മാവെന്നിൽ വിഷാദിക്കുമ്പോൾ 2
ഭീതിവേണ്ടെന്നുള്ള മന്ദസ്വരമെൻ്റെ
കാതിലവനെന്നും കേൾപ്പിക്കുന്നു 2
സഹായഹസ്തങ്ങൾ അകന്നിടുമ്പോൾ
എൻ സഹായത്തിനായ് മേഘാരൂഢനായ് 2
വന്നിടുമേയവൻ ഉന്നതികളിലെന്നെ
നടത്തുവാൻ എന്നും മാനിക്കുവാൻ 2
എണ്ണിയാൽ തീരാത്ത നന്മകളാൽ
ഇന്നയോളം എന്നെ നടത്തിയവൻ 2
കൈവിടുകയില്ല ഉപേക്ഷിക്കയില്ല
അന്ത്യത്തോളമെന്നെ നടത്തീടും 2
പൊന്മുഖം നേരിൽ കണ്ടിടും ഞാൻ
ജീവകിരീടം പ്രാപിച്ചിടും 2
ഹല്ലേലുയ്യാ പാടി പ്രിയനോടുകൂടി
നിത്യയുഗങ്ങൾ ഞാനാനന്ദിക്കും 2
സ്തുതിച്ചിടാം...