Poyanalile Krupakal
പോയ നാളിലെ കൃപകൾ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
പോയനാളിലെ കൃപകൾ പോര നാഥനേ!
പോർപൊരുതുവാൻ അതു പോര നാഥനേ! 2
പുതിയ കൃപകളാലെ അഭിഷേകം ചെയ്തെന്നെ
പുതുബലത്തോടെ എന്നും നടത്തുക നാഥാ! 2
കൃപനിറഞ്ഞ നാഥനെ! കൃപ പകരുക
കൃപകളും വരങ്ങളും പകർന്നു തരിക 2
വിശ്വാസത്തിൻ ആഴത്തിലേയ്ക്കിറങ്ങിടാൻ
മേന്മയേറിയ മുത്തുകൾ പെറുക്കിടാൻ 2
ദൈവസാന്നിധ്യത്തിൻ ഉന്നതത്തിലേയ്ക്ക്
കരേറിച്ചെന്നു മുഖശോഭ നേടുവാൻ 2
കൃപനിറഞ്ഞ...
ഇരട്ടി ആത്മാവിനെ പ്രാപിച്ചുകൊണ്ട്
ഇരട്ടിബലത്തോടെ നിന്റെ വേല ചെയ്യുവാൻ 2
ഇരുളേറും ജീവിത പാതകളിലെല്ലാം
തിരുശോഭ കണ്ടുകൊണ്ട് യാത്ര ചെയ്യുവാൻ 2
കൃപനിറഞ്ഞ...
ജീവിതം കൊണ്ടുനിന്നെ വെളിപ്പെടുത്തുവാൻ
ശുശ്രൂഷയിലും നിന്നെ വെളിപ്പെടുത്തുവാൻ
അന്ത്യത്തോളവും നിൻ കൃപയിൽ നിന്നീടുവാൻ
നിന്റെ തേജസ്സൊന്നു കൂടെ വെളിപ്പെടുത്തുവാൻ
കൃപനിറഞ്ഞ...Lyrics (English)
Poyanalile krupakal pora nathane!
Porporuthuvan athu pora nathane! 2
Puthiya krupakalaale abhishekam cheythenne
Puthubalathode ennum nadathuka natha! 2
Kruparniranja nathane! Krupa pakaruka
Krupakalum varangalum pakarnu tharika 2
Vishwasathin azhathilekirangidaan
Menmayeriya muthukal perukidaan 2
Daivasannidhyathin unnathathilekku
Karerichennu mukhashobha neduvaan 2
Kruparniranja...
Iratti athmavine prapichukondu
Irattibalathode ninte vela cheyyuvaan 2
Irulerum jeevitha paathakalilellam
Thirushobha kandukondu yathra cheyyuvaan 2
Kruparniranja...
Jeevitham kondu ninne velippeduthuvaan
Shushrooshayilum ninne velippeduthuvaan 2
Anthyatholavum nin krupayil ninneeduvaan
Ninte thejassonnu koode velippeduthuvaan 2
Kruparniranja...പോയനാളിലെ കൃപകൾ പോര നാഥനേ!
പോർപൊരുതുവാൻ അതു പോര നാഥനേ! 2
പുതിയ കൃപകളാലെ അഭിഷേകം ചെയ്തെന്നെ
പുതുബലത്തോടെ എന്നും നടത്തുക നാഥാ! 2
കൃപനിറഞ്ഞ നാഥനെ! കൃപ പകരുക
കൃപകളും വരങ്ങളും പകർന്നു തരിക 2
വിശ്വാസത്തിൻ ആഴത്തിലേയ്ക്കിറങ്ങിടാൻ
മേന്മയേറിയ മുത്തുകൾ പെറുക്കിടാൻ 2
ദൈവസാന്നിധ്യത്തിൻ ഉന്നതത്തിലേയ്ക്ക്
കരേറിച്ചെന്നു മുഖശോഭ നേടുവാൻ 2
കൃപനിറഞ്ഞ...
ഇരട്ടി ആത്മാവിനെ പ്രാപിച്ചുകൊണ്ട്
ഇരട്ടിബലത്തോടെ നിന്റെ വേല ചെയ്യുവാൻ 2
ഇരുളേറും ജീവിത പാതകളിലെല്ലാം
തിരുശോഭ കണ്ടുകൊണ്ട് യാത്ര ചെയ്യുവാൻ 2
കൃപനിറഞ്ഞ...
ജീവിതം കൊണ്ടുനിന്നെ വെളിപ്പെടുത്തുവാൻ
ശുശ്രൂഷയിലും നിന്നെ വെളിപ്പെടുത്തുവാൻ
അന്ത്യത്തോളവും നിൻ കൃപയിൽ നിന്നീടുവാൻ
നിന്റെ തേജസ്സൊന്നു കൂടെ വെളിപ്പെടുത്തുവാൻ
കൃപനിറഞ്ഞ...