Paapi Manamthirika

പാപി മനം തിരിക

Jeevadhara

Songs 2014
Malayalam
പാപി മനംതിരിക പരനേശു പാദത്തിൽ ചേർന്നീടുക   2
പാപങ്ങൾ ഏറ്റുചൊന്നാൽ പരനിന്ന് പാലനം ചെയ്തിടുമേ   2

ഏതൊരു നേരവും താൻ വിളിച്ചിടുന്നാരെയും ചേർത്തീടുവാൻ   2
ആരുകരേറിവരും പരനോടു ചേരുവാൻ ഇക്ഷണത്തിൽ   2
യൗവ്വനത്തിൻ്റെ ശക്തി വാടിപ്പോകും പുല്ലിനു തുല്യമത്രേ   2
വല്ലഭനോടടുത്താൽ നിനക്കിന്നും അല്ലലെന്യേ വസിക്കാം   2
 
ലോകം നിന്നെ വെടിയും നേരം നിൻ്റെ നാടേതാണെന്നറിഞ്ഞ്   2
യേശുവിനോടു ചേർന്നാൽ നിൻ നാടത് സ്വർഗ്ഗസീയോനാണേ   2
നല്ലസമാധാനം നിൻ ഉള്ളമതിൽ പള്ളിയുറങ്ങും ദിനം   2
ഉള്ളു തുറന്നു നിൻ്റെ കള്ളമെല്ലാം തള്ളിപ്പറഞ്ഞിടുകിൽ   2
                                                                                        പാപി മനംതിരിക...