Njangalkalla Karthave

ഞങ്ങൾക്കല്ല കർത്താവേ

Jeevadhara

Songs 2014
Malayalam
ഞങ്ങൾക്കല്ല കർത്താവേ
ഞങ്ങൾക്കല്ല കർത്താവേ
മഹത്വം മഹത്വം യേശുവിന്      
                      
കളിമൺപാത്രങ്ങൾ ഞങ്ങൾ  
അയോഗ്യദാസരാം ഞങ്ങൾ   2
ബലഹീനരാകും ഞങ്ങളെ ഉയർത്തിയ
യേശുവിനാണെന്നും മഹത്വം   2
                                                       ഞങ്ങൾക്കല്ല...
                 
വീണാലുടയുന്ന മൺപാത്രങ്ങൾ
തകരാതെ കാത്തതും നീയല്ലയോ   2
നട്ടതും നനച്ചതും ഏറെപ്പേരെന്നാലും  
വളർത്തിയതോ നിൻ കരങ്ങളല്ലോ   2
മഹത്വം മഹത്വം യേശുവിന്   2
                                                       ഞങ്ങൾക്കല്ല...
               
ലോകം എന്നെ ഉയർത്തീടുമ്പോൾ    
എന്നെ അറിയുന്ന എൻ ദൈവമേ    2
യോഗ്യതയായെനിക്കൊന്നുമില്ല
എൻ്റെ സർവ്വതും നീ തന്ന ദാനമല്ലോ   2
മഹത്വം മഹത്വം യേശുവിന്   2
                                                       ഞങ്ങൾക്കല്ല...