Njangal Parannetheedum

ഞങ്ങൾ പറന്നെത്തീടും

Jeevadhara

Songs 2014
Malayalam
ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ
ഞങ്ങൾ പാടി ആർത്തിടും ദൂതരോടൊത്ത്   2
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ  
എൻ്റെ ആശ സഫലമാകും   2

അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ   2
ആകാശമദ്ധ്യേ വേഗം വന്നിടും   2
                                                             ഞങ്ങൾ...

കടലിൽ മുഴക്കം കേട്ടിടുന്നു ജനം
പരിഭ്രാന്തരായ് ഭയന്നോടിടുന്നു   2
ഭൂലോകം നടുങ്ങിടുന്നു​​​    
അന്ത്യകാലമെന്നറിഞ്ഞുകൊൾക   2
                                                             അതിവിദൂരമല്ല...
                                                             ഞങ്ങൾ...

ഭരണകൂടങ്ങൾ തകർന്നിടുന്നു​​  
ലോകശാസ്ത്രങ്ങളും തോറ്റോടിടുന്നു   2
ദൈവവചനം നിറവേറുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക   2
                                                             അതിവിദൂരമല്ല...
                                                             ഞങ്ങൾ...