Nithyatha Nin Jeevitham

നിത്യത്താ നിൻ ജീവിതം

Jeevadhara

Songs 2014
Malayalam
നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ?
സത്വരം നീ ചിന്ത ചെയ്ക സോദരാ ഇപ്പോൾ   2
ആശ്രയിക്കുക വിശ്വസിക്കുക...2
ക്രിസ്തുയേശുവിൻ രുധിരം നിന്നെ രക്ഷിക്കും...2
                                                                               നിത്യത...

ഘോരപാപക്കുഴിയിൽ നിന്നും നിന്നെ ഏറ്റുവാൻ
കരതലങ്ങൾ നീട്ടി യേശു നിന്നെ വിളിപ്പൂ   2
സ്നേഹമോലുന്ന ദിവ്യശബ്ദത്തെ...2
ചെവിതരാതെ മറികടന്നു പോയിടല്ലെ നീ...2
                                                                              നിത്യത...

അന്ധകാരശക്തിയിന്നു മനുജരെയെല്ലാം
ബന്ധനത്തിലാക്കി പാപ ചെളിയിലാഴ്ത്തുന്നേ   2
മുക്തിനേടുക നരകയാതന...2
മാറ്റിനിന്നെ സ്വീകരിക്കും യേശു നായകൻ...2
                                                                              നിത്യത...

കഷ്ടനഷ്ട വ്യാകുലങ്ങളാധി വ്യാധികൾ
എല്ലാമേശു രക്ഷകൻ്റെ പാദമർപ്പിക്കൂ   2
സ്വസ്ഥതതരും ശാന്തിയേകീടും...2
പതറിടേണ്ട തണലുനൽകും ക്രൂശിലെ സ്നേഹം...2
                                                                              നിത്യത...

സാരമില്ല ദുരിതമെല്ലാം നീങ്ങിപ്പോകുമേ
നിത്യതേജസ്സോർത്തു തുഷ്ടി പ്രാപിക്കാമിഹേ   2
വാഗ്ദത്തമുണ്ടേ യേശു നാഥൻ്റെ...2
പുനരാഗമന നാളിനായൊരുങ്ങീടാം വേഗം...2
                                                                              നിത്യത...