Ente Yeshurajanai

എൻ്റെ യേശുരാജനേ

Jeevadhara

Songs 2014
Malayalam
എൻ്റെ യേശുരാജനായ് വെളിപ്പെടുമേ
എൻ്റെ കണ്ണീരെല്ലാമവൻ തുടച്ചിടുമേ        
എൻ്റെ യേശുവോടൊത്തു വസിച്ചിടുമേ
ആനന്ദത്തോടെ ഞാൻ പാടുമേ   2
 
എന്തു കഷ്ടം സഹിച്ചാലുമീയുലകിൽ നിന്ദ      
പരിഹാസമേറ്റാലുമീ ജഗത്തിൽ   2
എന്നുകണ്ടിടുമെൻ പ്രാണപ്രിയനെ ഞാൻ    
അന്നുമാറുമെൻ ദുരിതമെല്ലാം   2​​​​
                                                       എൻ്റെ യേശുരാജനായ്...

കണ്ണുനീരും വിലാപവുമില്ലവിടെ ദു:ഖ-
ദുരിതവും പീഡയുമില്ലവിടെ   2
സ്വർഗ്ഗഭവനമതിൽ എന്നെ ചേർത്തിടുമേ
മനം നിറഞ്ഞു ഞാനാർത്തിടുമേ   2
                                                       എൻ്റെ യേശുരാജനായ്...

എന്നുമാനന്ദിച്ചാർത്തിടും ഞാനവിടെ    
എന്നുമാരാധിച്ചേശുവെ സ്തുതിച്ചിടുമേ   2
നിത്യയുഗങ്ങൾ വാഴും യേശുരാജനൊത്ത്  
നിത്യം വാഴ്ത്തിടും കർത്താവിനെ   2
                                                       എൻ്റെ യേശുരാജനായ്...