Ennathma Nayakane

എന്നാത്മ നായകനേ

Jeevadhara

Songs 2014
Malayalam
എന്നാത്മ നായകനേ, എൻ പ്രാണനായകനേ  
എന്നേശുവേ നിനക്കായ് എന്നെ സമർപ്പിക്കുന്നേ   2

മായയാമീ ജഗത്തിൻ  
മാലിന്യമേശിടാതെ   2
മറയ്ക്കണമേ നിൻ മാർവിടത്തിൽ  
മാലകന്നീടുവാനായ്   2
                                                     എന്നാത്മ...

​​വിശുദ്ധിയെ തികച്ചിടുവാൻ  
വിൺലോകം പൂകിടുവാൻ   2
വിൺമയരൊന്നിച്ചാർത്തുപാടാൻ  
വിളിച്ചവനേ, സ്തോത്രം   2
                                                     എന്നാത്മ...

സർവ്വം പുതുക്കുമവൻ    
സർവ്വരും വണങ്ങിടുമേ   2
സാമോദം വാഴുമന്നീശനുമായ്  
സാധുവാമേഴയുമേ   2
                                                     എന്നാത്മ...