Daivathmavin Thee Kathatte
ദൈവാത്മാവിൻ തീ കത്തട്ടെ
Jeevadhara
•Songs 2014
Malayalam
•Lyrics (Malayalam)
ദൈവാത്മാവിൻ തീ കത്തട്ടെ ആളിക്കത്തട്ടെ
എല്ലാ കെട്ടും കത്തിപ്പോകാൻ വീണ്ടും കത്തട്ടെ
അന്യാരാധന ബന്ധനമെല്ലാം കത്തിപ്പോകട്ടെ
ആത്മാവിൻ്റെ ആരാധനയിന്നാളിക്കത്തട്ടെ
പാപക്കറകൾ രക്തത്താലെ നീങ്ങിപ്പോകട്ടെ
യേശുവിൻ നാമം, വചനം ശക്തി മിന്നി വിളങ്ങട്ടെ 2
സാത്താൻ കോട്ടകൾ ഇടിഞ്ഞുമണ്ണിൽ തകർന്നുവീഴട്ടെ
സ്വർല്ലോകത്തിൻ ദുഷ്ടാത്മാക്കൾ കത്തിപ്പോകട്ടെ 2
ദൈവാത്മാവിൻ...
പൈശാചികമാം പോരാട്ടങ്ങൾ പോർവിളി ഒക്കെയും
ആത്മതീയാൽ കത്തിക്കത്തി ഇല്ലാതാകട്ടെ 2
മന്ത്രം തന്ത്രം ക്ഷുദ്രം നേർച്ചകൾ എല്ലാമഴിയട്ടെ
കുഞ്ഞാട്ടിൻ്റെ രക്തത്താലെ വിടുതൽ കാണട്ടെ 2
ദൈവാത്മാവിൻ...
രോഗികളെല്ലാം യേശുക്രിസ്തുവിൽ സൗഖ്യം നേടട്ടെ
ക്ഷീണിതരെല്ലാം ആത്മബലത്താൽ ശക്തി ധരിക്കട്ടെ 2
തെറ്റും കുറ്റവും ഏറ്റുപറഞ്ഞ് വിടുതൽ നേടട്ടെ
രക്തത്താലെ അങ്കി അലക്കി ശുദ്ധിയാക്കട്ടെ 2
ദൈവാത്മാവിൻ...
പോർക്കളമേട്ടിൽ ഒറ്റക്കെട്ടായ് പോർചെയ്തീടുക നാം
ശത്രുപാളയമെല്ലാം ശീഘ്രം തീയാൽ കത്തട്ടെ 2
ഏകാത്മാവിൽ വിശ്വാസത്താൽ ചുവടുകൾ വച്ചീടാം
വൻപട പിന്നിൽ ചെങ്കടൽ മുന്നിൽ വിജയം നമ്മൾക്ക് 2
ദൈവാത്മാവിൻ...Lyrics (English)
Daivathmavin thee kathatte aalikathatte
Ella kettum kathipokaan veendum kathatte 2
Anyaradhana bandhanamellam kathippokatte
Athmavinte aradhanayinaalikathatte 2
Papakarakal rakthathale neengipokatte
Yeshuvin namam, vachanam shakthi minni vilangatte 2
Sathaan kottakal idinjumannil thakarunuveezhatte
Swarlokathin dushtaathmakal kathipokatte 2
Daivathmavin...
Paishachikamam porattangal porvili okkeyum
Athmatheeyal kathikathi illathakatte 2
Manthram thanthram kshudram nerchakal ellamazhiyatte
Kunjadinte rakthathale viduthal kanatte 2
Daivathmavin...
Rogikalellam Yeshu Kristhuvil soukhyam nedatte
Ksheenitharellam athmabalathal shakthi dharikatte 2
Thettum kuttavum ettuparanju viduthal nedatte
Rakthathale anki alakki shudhiyaakatte 2
Daivathmavin...
Porkalamettiil ottakettai porcheytheeduka naam
Shathrupalayamellam sheegram theeyal kathatte 2
Ekathmavil vishwasathaal chuvadukal vachidam
Vanpada pinnil chenkadal munnil vijayam nammalkku 2
Daivathmavin...ദൈവാത്മാവിൻ തീ കത്തട്ടെ ആളിക്കത്തട്ടെ