Balaheenathayil Balameki

ബലഹീനതയിൽ ബലമേകി

Jeevadhara

Songs 2014
Malayalam
ബലഹീനതയിൽ ബലമേകി
ബലവാനായോൻ  നടത്തിടുന്നു   2
കൃപയാലെ കൃപയാലെ
കൃപയാലനുദിനവും   2
                             ബലഹീനതയിൽ...

എൻ്റെ കൃപ നിനക്കുമതി
കർത്താവിൻ തിരുവചനം   2
അനശ്വരമായ വചനമതേകി
അതിശയമായി നടത്തിടുന്നു   2
                             കൃപയാലെ...
                             ബലഹീനതയിൽ...
                
ദുഃഖങ്ങളിൽ ഭാരങ്ങളിൽ
കർത്താവു കരുതീടും   2
ബലഹീനതയിൽ തികഞ്ഞുവന്നീടും
തിരുശക്തി നാഥൻ പകർന്നീടും   2
                             കൃപയാലെ...
                             ബലഹീനതയിൽ...

യഹോവയെ കാത്തിരിപ്പോർ
ശക്തിയെ പുതുക്കീടും   2
കഴുകനെപ്പോലെ ചിറകടിച്ചുയരും
തളർന്നുപോകാതെ ഒാടീടും   2
                             കൃപയാലെ...
                             ബലഹീനതയിൽ...