Athivegathil Yeshu Vanneedum

അതി വേഗത്തിൽ യേശു വന്നീടും

Jeevadhara

Songs 2014
Malayalam
അതിവേഗത്തിൽ യേശുവന്നീടും
കാഹളനാദം കേട്ടിടാറായ്   2
മേഘത്തേരിൽ നാം പറന്നുപോകും
മണവാട്ടിയാം സഭയേ   2

കാലമിനി ഏറെയില്ല കാന്തൻ്റെ വരവടുത്തു...2
കാത്തിരിക്കാം സഭയേ ഉണർന്നിരിക്കാം ജനമേ
കാന്തനോടു ചേർന്നിടുവാൻ   2

മഹാമാരിയാൽ ലോകം നശിച്ചിടുന്നു
ഭ്രമിച്ചിടുന്നു ജനങ്ങൾ   2
മന്നരിൽ മന്നവൻ കാന്തനായവൻ
മണവാളനായ് വരുന്നു   2
                                                                   കാലമിനി...

നടുക്കടലിൽ നടന്നുവന്ന്
ശിഷ്യർക്കു വെളിപ്പെട്ടവൻ   2
മദ്ധ്യാകാശത്തിൽ വെളിപ്പെടുമേ
തൻ ജനത്തെ ചേർത്തിടുവാൻ   2
                                                                   കാലമിനി...
                                                                   അതിവേഗത്തിൽ...
                                                                   കാലമിനി...