Aradhikkum Innumennum Nathane

ആരാധിക്കുമിന്നുമെന്നും നാഥനെ

Jeevadhara

Songs 2014
Malayalam
ആരാധിക്കുമിന്നുമെന്നും നാഥനെ
ഞാൻ ആരാധിപ്പാൻ യോഗ്യനായ യേശുവെ

ദൈവസഭയിൽ ദൈവമന്ദിരമതിൽ
ദൈവജനത്തോടൊത്തു സ്തുതിച്ചിടും ഞാൻ
നന്മകളെ ഒാർത്തു നിത്യം പാടിടുമേ   2
                                                           ആരാധിക്കുമിന്നുമെന്നും...

പാപഭാരക്കടലതിൽ വലഞ്ഞവനാം
എൻ്റെ താപമാകെയാറ്റിയവൻ കരകയറ്റി   2
                                                          ദൈവസഭയിൽ...
                                                          ആരാധിക്കുമിന്നുമെന്നും...

ജീവനുള്ളതെല്ലാം നിന്നെ സ്തുതിച്ചിടുമേ
എൻ്റെ ജീവജലനദിയാകും ജീവനാഥനെ   2
                                                          ദൈവസഭയിൽ...
                                                          ആരാധിക്കുമിന്നുമെന്നും...
                   
സത്തമാകും ആലയത്തിൽ വാസം ചെയ്യും ഞാൻ
നിൻ്റെ കീർത്തനങ്ങൾ നിത്യകാലം പാടി സ്തുതിക്കും   2
                                                          ദൈവസഭയിൽ...
                                                          ആരാധിക്കുമിന്നുമെന്നും...

ദൂതരൊത്തു മേഘത്തേരിലെത്തും നാഥൻ്റെ
പൊന്നു കാൽകരങ്ങൾ മുത്തം ചെയ്തു വണങ്ങിടും ഞാൻ   2
                                                          ദൈവസഭയിൽ...
                                                          ആരാധിക്കുമിന്നുമെന്നും...