Abrahamin Daivam Ninne

അബ്രാഹാമിൻ ദൈവം നിന്നെ

Jeevadhara

Songs 2014
Malayalam
അബ്രഹാമിൻ ദൈവം നിന്നെ കൈവിടില്ല​
യിസ്സഹാക്കിൻ ദൈവം നിന്നെ മറന്നീടില്ല   2
യാക്കോബിൻ ദൈവം നിന്നെ പരിപാലിക്കും
കഷ്ടനഷ്ടമേറെ നിന്നെ അലട്ടിയാലും   2

വിശ്വാസമോടെ നീ വിളിച്ചിടുമ്പോൾ
നിശ്ചയമനുഗ്രഹം നൽകിടുമേ   2
                                                                    അബ്രഹാമിൻ...

ശത്രുഗണമേറെ നിൻ്റെ മുൻപിൽ വന്നാലും
മാലോകർ നിന്നെ ഏറെ വെറുത്തീടിലും   2
നിന്നെ തള്ളിപ്പറയില്ല പൊന്നുതമ്പുരാൻ
ദൈവത്തിൻ്റെ പൊന്നോമന പുത്രനല്ലേ നീ...2
വിശ്വാസമോടെ നീ വിളിച്ചിടുമ്പോൾ
നിശ്ചയമവൻ മുൻപിലണഞ്ഞിടുമേ
                                                                      വിശ്വാസമോടെ...
                                                                      അബ്രഹാമിൻ...

പാപത്തിൻ്റെ നീർക്കയത്തിൽ മുങ്ങിപ്പോയാലും 
രോഗത്തിൻ്റെ പിടിയിൽ നീ ഏറെ നൊന്താലും   2
നിന്നെ മറഞ്ഞകലില്ല പൊന്നുതമ്പുരാൻ
ദൈവത്തിൻ്റെ സ്നേഹമത്ര അചഞ്ചലമേ...2
                                                                      വിശ്വാസമോടെ...
                                                                      അബ്രഹാമിൻ...
                                                                      വിശ്വാസമോടെ...