Yeshuve Ennu Chernnidum Njaan
യേശുവേ എന്നു ചേർന്നിടും ഞാൻ
Jeevadhara
•Songs 2019
Malayalam
•Lyrics (Malayalam)
യേശുവേ എന്നു ചേർന്നിടും ഞാൻ
സൗന്ദര്യപൂർണതയാം സീയോൻ ഗിരിയിൽ
യേശുവേ എന്നു വാണീടും ഞാൻ
ഉത്സവ നഗരമാം രാജപുരിയിൽ 2
നിൻ ദയ അല്ലാതെ യാതൊന്നും ഏഴയിൽ
പുകഴുവാനില്ല തെല്ലും ജീവദായക
ജ്ഞാനികൾ ലജ്ജിപ്പാൻ തിരഞ്ഞെടുത്തു എന്നെ
നൽപാനപാത്രമായ് മഹത്വത്തിനായ് 2
സീയോനിൻ നിമിത്തം അപമാനം ഏൽക്കിലും
ചുമലേകും ആദ്യന്തം നിൻ സേവക്കായി ഞാൻ
നല്ല നിലയതും ഏറും പ്രാഗല്ഭ്യവും
നന്നായി സേവിച്ചു ഞാൻ പ്രാപിച്ചീടുമെ 2
യേശുവേ...
വിശ്വാസയാഗത്തിൽ ഏറിയ ക്ലേശങ്ങൾ
സീയോൻ നഗരത്തിൽ നവ്യ ഗാനമായ്
അന്നു ഞാൻ പാടുമെ ഗായക ഗണത്തിൽ
താതനിൻ മുൻപിലായെൻ ജയത്തിൻ ഗീതം 2
യേശുവേ...
പെട്ടകം ചുമപ്പോർ ഉള്ളങ്കാൽകളിൻ മുൻപിൽ
യോർദാൻ നദിയൊഴിങ്ങും ചിറയതുപോൽ
നിൻകൃപയാൽ ഞാനും പരീക്ഷയിൽ നിൽക്കയാൽ
ഉറപ്പുള്ള സീയോനിലെൻ പാദങ്ങൾ നിൽക്കും 2
യേശുവേ...
പ്രിയാ നിൻ സ്വരം ശ്രവിച്ചനുഗമിച്ചു നിജം
വിണ്ണിൽ മുഴങ്ങും കാഹളത്തെ കേട്ടീടും
എന്നെ വിളിച്ച നീ വിശ്വസ്ഥനാണല്ലോ
എത്തിക്കും നിശ്ചയമായ് സീയോൻ ഗേഹത്തിൽ 2
യേശുവേ...Lyrics (English)
Yeshuve ennu cherneedum njan
Soundaryapurnathayam seeyon giriyil
Yeshuve ennu vaaneedum njan
Uthsava nagaramam rajapuriyil 2
Nin daya allathe yaathonum ezhayil
Pukazhuvan thellum jeevadayaka
Gnanigal lajjipaan thirenjeduthu enne
Nalpaanapathramai mahathwathinai 2
Seeyonin nimitham apamaanam elkilum
Chumalegum adyantham nin sevakai njan
Nalla nilayathum erum pragalbhyavum
Nannai sevichu njan prapicheedume 2
Yeshuve...
Vishwasayagathil eriya kleshangal
Seeyon nagarathil navya gaanamai
Annu paadume gayaka ganathil
Thathanin munpilai enn jayathin geetham
Yeshuve...
Pettakam chumappor ullankaalgalin munpil
Yordan nadiyozhingum chirayathupol
Ninkrupayal njanum parikshayil nilkayal
Urapulla seeyonilen enn padangal nilkum
Yeshuve...
Priya nin swaram sravichanugamichu nijam
Vinnil muzhangum kahalathe ketteedum
Enne vilicha nee vishwasthananallo
Ethikkum nischayamay seeyon gehathil
Yeshuve...യേശുവേ എന്നു ചേർന്നിടും ഞാൻ
സൗന്ദര്യപൂർണതയാം സീയോൻ ഗിരിയിൽ
യേശുവേ എന്നു വാണീടും ഞാൻ
ഉത്സവ നഗരമാം രാജപുരിയിൽ 2
നിൻ ദയ അല്ലാതെ യാതൊന്നും ഏഴയിൽ
പുകഴുവാനില്ല തെല്ലും ജീവദായക
ജ്ഞാനികൾ ലജ്ജിപ്പാൻ തിരഞ്ഞെടുത്തു എന്നെ
നൽപാനപാത്രമായ് മഹത്വത്തിനായ് 2
സീയോനിൻ നിമിത്തം അപമാനം ഏൽക്കിലും
ചുമലേകും ആദ്യന്തം നിൻ സേവക്കായി ഞാൻ
നല്ല നിലയതും ഏറും പ്രാഗല്ഭ്യവും
നന്നായി സേവിച്ചു ഞാൻ പ്രാപിച്ചീടുമെ 2
യേശുവേ...
വിശ്വാസയാഗത്തിൽ ഏറിയ ക്ലേശങ്ങൾ
സീയോൻ നഗരത്തിൽ നവ്യ ഗാനമായ്
അന്നു ഞാൻ പാടുമെ ഗായക ഗണത്തിൽ
താതനിൻ മുൻപിലായെൻ ജയത്തിൻ ഗീതം 2
യേശുവേ...
പെട്ടകം ചുമപ്പോർ ഉള്ളങ്കാൽകളിൻ മുൻപിൽ
യോർദാൻ നദിയൊഴിങ്ങും ചിറയതുപോൽ
നിൻകൃപയാൽ ഞാനും പരീക്ഷയിൽ നിൽക്കയാൽ
ഉറപ്പുള്ള സീയോനിലെൻ പാദങ്ങൾ നിൽക്കും 2
യേശുവേ...
പ്രിയാ നിൻ സ്വരം ശ്രവിച്ചനുഗമിച്ചു നിജം
വിണ്ണിൽ മുഴങ്ങും കാഹളത്തെ കേട്ടീടും
എന്നെ വിളിച്ച നീ വിശ്വസ്ഥനാണല്ലോ
എത്തിക്കും നിശ്ചയമായ് സീയോൻ ഗേഹത്തിൽ 2
യേശുവേ...