Vishwasikkunnu Njan Vishwasikkunnu

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

Jeevadhara

Songs 2019
Malayalam
വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു 
ദൈവത്തിൻ്റെ ആത്മാവിപ്പോൾ വ്യാപാരിക്കുന്നു
വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു 
പെന്തക്കോസ്തിൻ അഗ്നി ഇതാ ഇറങ്ങിടുന്നു

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു
പ്രവാചക ശബ്‍ദം ഞാൻ വിശ്വസിക്കുന്നു
വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു
ദൈവത്തിൻ്റെ ആത്മാവിപ്പോൾ വ്യാപരിക്കുന്നു...2

ഗലീല നാടുകളിൽ മുഴങ്ങി കേട്ട
യോർദാനിൻ്റെ തീരങ്ങളിൽ അലയടിച്ച   2
മരിച്ചവർ ഉയർത്തതാം മാധുര്യ ശബ്‍ദം
ആത്മ മൃത്യു മാറ്റി ജീവൻ ഏകാൻ എഴുന്നള്ളുന്നു   2
                                                വിശ്വസിക്കുന്നു...

രണ്ടോ മൂന്നോ പേരെവിടെ എൻ്റെ നാമത്തിൽ
കൂടിടുമ്പോൾ ഞാനും കൂടാം എന്നുരച്ചവൻ   2
മഹിമയിൻ നാഥൻ ഇതാ എഴുന്നള്ളുന്നു
വിശ്വസിക്ക മാത്രം ചെയ്ക അത്ഭുതം കാൺക   2
                                                വിശ്വസിക്കുന്നു...

അബ്രഹാമിൽ മുഴങ്ങിയ തിരുവചനം
മോശയിൽ ജ്വലിച്ചു നിന്ന ദിവ്യ വചനം   2
അപ്പോസ്തോലന്മാരിൽ കൂടി വ്യാപാരിച്ചവൻ
അതെ ആത്മാവായി ഇന്നിവിടെ എഴുന്നള്ളുന്നു   2
                                                വിശ്വസിക്കുന്നു...

ഉയരില്ല എന്നിൽ നിന്നും ചോദ്യങ്ങളിനി
ഉതിരില്ല എന്നിൽ നിന്നും അവിശ്വാസങ്ങൾ   2
മുഴു മാനമോടെ ഞാനും വിശ്വസിക്കുന്നു
ദൈവത്തിൻ്റെ ആത്മവിപ്പോൾ വ്യാപാരിക്കുന്നു   2
                                                വിശ്വസിക്കുന്നു...