Velli Oothikkazhikkumpole

വെള്ളി ഊതിക്കഴിക്കുന്നപോലെ

Jeevadhara

Songs 2019
Malayalam
വെള്ളി ഊതിക്കഴിക്കുന്നപോലെ
സ്വർണ്ണം ശുദ്ധി ചെയ്തിടുംപോലെ
ശാസനങ്ങൾ തർജ്ജനങ്ങളും
ദൈവമക്കൾക്കേകും സൗഭാഗ്യം

ജീവിതത്തിൽ നമ്മെ ക്ഷേമമോടെ കാക്കും
യേശുനാഥൻ തന്റെ ശിക്ഷണങ്ങൾ ശുദ്ധിയേകിടും   2

യാക്കോബിൻ്റെ ജീവിതത്തിലും
ആകുലങ്ങൾ ഏറെ ഭവിച്ചു
നൈരാശ്യങ്ങൾ പ്രാതികൂല്യങ്ങൾ
ശിക്ഷണങ്ങൾ നന്മയ്ക്കായ് തീർന്നു
                                   		ജീവിതത്തിൽ...2

കാരണങ്ങളൊന്നുമില്ലാതെ
കാരാഗൃഹത്തിൽ ബന്ധനസ്ഥനായ്
പീഡിതനായ് തളർന്നവനാം
യോസേഫും ഉയർച്ച പ്രാപിച്ചു
                                   		ജീവിതത്തിൽ...2

കഷ്ടതയിൻ കൊടുങ്കാറ്റുകൾ
നഷ്ടത്തിൻ്റെ ശോധനകളും
ഇയ്യോബിൻ്റെ ജീവിതത്തെയും
ഉലച്ചെന്നാലും അന്ത്യം ശുഭമായ്
                                    		ജീവിതത്തിൽ...2
                                വെള്ളി..., ജീവിതത്തിൽ...3