Unaruka Naam Unaruka Naam

ഉണരുക നാം ഉണരുക നാം

Jeevadhara

Songs 2019
Malayalam
ഉണരുക നാം ഉണരുക നാം കർത്തൻ വരവിന്നായ്
ഒരുങ്ങുക നാം ഒരുങ്ങുക നാം നിത്യ ജീവന്നായ്   2

കർത്തൻ വരവിൻ നാൾ പറന്നു പോയിടാൻ
അവൻ്റെ സന്നിധെ ചെന്നു ചേരുവാൻ   2

പാപ ശാപ കറകൾ എല്ലാം മാഞ്ഞിടുവാനായി
ക്രൂശിൻ ചുവട്ടിൽ നമ്മെ തന്നെ അർപ്പണം ചെയ്യാം   2
ശുഭ്ര വസ്ത്രധാരികളായ് പറന്നു പോയിടാൻ
യേശുവിൻ്റെ രക്തത്താലെ അങ്കി അലക്കീടാം
                                                          കർത്തൻ...

ലോകമോഹ പാപ ഇമ്പം മാടി വിളിക്കുമ്പോൾ 
നിത്യ വാസം ഓർത്തു നീയും മനം തിരിഞ്ഞീടുക   2
ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുന്നനാൾ 
പറന്നുയരാൻ തിരുരക്തത്തിൻ മുദ്രയതേൽക്കുക
                                                          കർത്തൻ...

നല്ല പോർ പോരാടി നമുക്കോട്ടം ഓടീടാം
നല്ല ദാസൻ എന്ന പേർവിളി കേട്ടിടുവാനായി   2
നീതിയിൻ കിരീടം നേടാൻ വിശ്വാസം കാത്തീടാം 
ക്രിസ്തുവിൻ്റെ വരവിനായി ഒരുങ്ങി നിന്നീടാം 
                                                         കർത്തൻ...
                                                         ഉണരുക...
                                                         കർത്തൻ...