Pukazhtheedaam Yeshuvine

പുകഴ്ത്തീടാം യേശുവിനെ

Jeevadhara

Songs 2019
Malayalam
പുകഴ്ത്തീടാം യേശുവിനെ
ക്രൂശിലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ
സ്തുതിക്കവൻ യോഗ്യനല്ലോ   2

ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ)
അധികാരം ഉള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ
ആരിലുമുന്നതനെ   2

വിശ്വസിക്കാം യേശുവിനെ
ഏക രക്ഷകനെ
ഏറ്റു പറയാം യേശുവിനെ
കർത്താധി കർത്താവിനെ   2
                                                      ആരാധിക്കാം...

സ്നേഹിച്ചീടാം യേശുവിനെ
ഏറ്റം പ്രീയനായോനെ
സേവിച്ചീടാം യേശുവിനെ
ഇന്നുമെന്നും അനന്യനേ   2
                                                      ആരാധിക്കാം...

ഘോഷിച്ചിടാം യേശുവിനെ
സത്യ സുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ
വീണ്ടും വരുന്നവനെ   2
                                                      ആരാധിക്കാം...3