Pranapriya Pranapriya Chankile

പ്രാണപ്രിയ പ്രാണപ്രിയ ചങ്കിലേ

Jeevadhara

Songs 2019
Malayalam
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനേ വീണ്ടെടുപ്പുകാരാ
പ്രാണപ്രിയൻ തൻ്റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു   2
കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്   2

നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി   2
എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത്   2
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ   2

കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ   2
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ   2
                                                                                                     നന്ദി..

കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം   2
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ   2
                                                                                                      നന്ദി..